
സാഗ്രെബ്: ക്ര?യേഷ്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് സ്ലാട്ട്‌കോ ഡാലിച് സ്‌ഥാനമൊഴിഞ്ഞു.
ഒന്‍പത് വര്‍ഷം ക്ര?യേഷ്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു ഡാലിച്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ക്ര?യേഷ്യയെ മൂന്നാം സ്‌ഥാനക്കാരാക്കിയിരുന്നു. ഈ ലോകകപ്പില്‍ ക്ര?യേഷ്യയെ പോര്‍ചുഗല്‍ നോക്കൗട്ടില്‍ തോല്‍പ്പിച്ചിരുന്നു. ക്ര?യേഷ്യയുടെ എക്കാലത്തെയും മികച്ച കോച്ചാണ്.
ടീമിനെ 2018 ലോകകപ്പ് ഫൈനല്‍ വരെയെത്തിക്കാനായി. ഫ്രാന്‍സിനോട് 4-2 നു തോറ്റാണ് റണ്ണര്‍ അപ്പായത്. 2022-23 സീസണിലെ നേഷന്‍സ് ലീഗിലും റണ്ണര്‍ അപ്പായി. ഏറെ സംതൃപ്‌തിയോടെയാണു പടിയിറങ്ങുന്നതെന്ന് 59 വയസുകാരനായ ഡാലിച് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
2017 ഒക്‌ടോബറിലാണു ഡാലിച് ക്ര?യേഷ്യന്‍ കോച്ചായി ചുമതലയേറ്റത്. കോച്ചിനു പിന്‍ഗാമിയെ തെരയുകയാണെന്ന് ക്ര?യേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിലൂടെ വ്യക്‌തമാക്കി. ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായിരുന്ന ഡാലിച് 2004 ലാണു കോച്ചിങ് രംഗത്തേക്കു തിരിഞ്ഞത്.




