ന്യൂയോര്‍ക്ക്: റഫറിമാരെച്ചൊല്ലി വിവാദത്തിനില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ടീം കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ഫ്രാന്‍സും മൊറോക്കോയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും അര്‍ജന്റീനക്കാരാണ്.
ഫാകുന്‍ഡോ ടെല്ലോയാണ് ഈ മത്സരം നിയന്ത്രിക്കുന്നത്. 2022 ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയും പോര്‍ചുഗലും തമ്മില്‍ നടന്ന മത്സരം നിയന്ത്രിച്ച റഫറിയാണ്. അസിസ്‌റ്റന്റ് റഫറിമാരായി യുവാന്‍ പാബ്ലോ ബെലാറ്റി, ഗബ്രിയേല്‍ ചാഡെ എന്നിവരെയാണ് ഫിഫ ചുമതപ്പെടുത്തിയത്. നാലാം റഫറിയായി ഡാരിയോ ഹെരേരയും റിസര്‍വ് അസിസ്‌റ്റന്റ് റഫറിയായി ക്രിസ്‌റ്റ്യന്‍ നവാരോയും പ്രവര്‍ത്തിക്കും. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരേ രാജ്യത്തുള്ള അഞ്ച് റഫറിമാര്‍ ഒരു മത്സരം നിയന്ത്രിക്കുന്നത്.
ഫ്രാന്‍സിന്റെ പ്രധാന എതിരാളി അര്‍ജന്റീനയായതിനാല്‍ റഫറിമാരെല്ലാം അതേ നടട്ടുകാരായതു മത്സരത്തിന്റെ നിഷ്‌പക്ഷതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി. അര്‍ജന്റീനയും ഈജിപ്‌തും തമ്മിലുള്ള പ്രീ ക്വാര്‍ട്ടറിലും റഫറിയിങ് വിവാദമായിരുന്നു. ഈജിപ്‌തിനെതിരേ അര്‍ജന്റീന (3-2) ജയിച്ചെങ്കിലും മത്സരത്തിലെ റഫറിയിങ്ങിലെ തീരുമാനങ്ങള്‍ വലിയ വിവാദമായിരുന്നു. ഈജിപ്‌തിന്റെ ഗോള്‍ നിഷേധിച്ചതും അവര്‍ക്കനുകൂലമായ ലഭിച്ച പെനാല്‍റ്റി റഫറി നല്‍കാതിരുന്നതും ചര്‍ച്ചയായി. റഫറിയിങ്ങിനെതിരേ ഗുരുതര ആരോപണവുമായി ഈജിപ്‌ത് താരം മുസ്‌തഫ സിക്കോയും കോച്ച് ഹൊസം ഹസനും വന്നിരുന്നു. ഈ ലോകകപ്പ് മുഴുവന്‍ മുന്‍കൂട്ടി നിശ്‌ചയിച്ചതാണെന്നും അര്‍ജന്റീനക്ക് കിരീടം നല്‍കുന്നതിന് വേണ്ടി റഫറിമാരെ ഉപയോഗിച്ചുകൊണ്ട് ടൂര്‍ണമെന്റ് നിയന്ത്രിക്കുകയാണെന്നുമാണ് സിക്കോ മത്സര ശേഷം പറഞ്ഞത്. മത്സരത്തിലെ ജയം ഈജിപ്‌തിന് അര്‍ഹതപ്പെട്ടതായിരുന്നു, എന്നാല്‍ മൈതാനത്ത് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനാണ് ഫിഫ ശ്രമിച്ചതെന്നുമാണ് കോച്ച് വ്യക്‌തമാക്കിയത്.





