കൊച്ചി: നാട്ടില്‍ പരമ മാന്യന്, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നില്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച് പിടിയിലായ സഫീര്‍ കരീമിനെക്കുറിച്ച് എറണാകുളം കുന്നുകര സ്വദേശികള്‍ക്ക് പറയാനുള്ളത് ഇതാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് സഫീര്‍ പിടിയിലായി എന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് കുന്നുകരക്കാര്. പലരും വാര്‍ത്ത വിശ്വസിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ്. പ്രായത്തിന്റേതായ ചില കുസൃതികളുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ സഫീര്‍ മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നെന്ന് സഫീര്‍ പഠിച്ച ക്രിസ്തു ജയന്തി ഹൈസ്കൂളിലെ പ്രിന്‍സിപ്പല്‍ ലീന പി.ടി പറഞ്ഞു.
ഐ.പി.എസ് നേടിയപ്പോള്‍ സഫീറിന് സ്വീകരണമൊരുക്കിയതിന്റെ ഓര്‍മ്മകളാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. നാട്ടില്‍ മാന്യനായ ചെറുപ്പക്കാരനായിരുന്നു സഫീറെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സഫീര്‍ പി.എസ്.സി പരിശീലന €ാസുകള്‍ നടത്തിയിരുന്നു. ഐ.പി.എസ് നേടിയതിന് ശേഷവും നാട്ടില്‍ വരുമ്പോഴെല്ലാം കുട്ടികളുമായിക്രിക്കറ്റ് കളിക്കാന്‍ വരെ സഫീര്‍ സമയം കണ്ടെത്തിയിരുന്നു. നാട്ടിലെ ചെറുപ്പക്കാര്ക്കൊല്ലാം മാതൃകയായിരുന്നു സഫീറെന്ന് കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ പറഞ്ഞു.
സഫീറിന്റെ പിതാവ് ഇഷ്ടിക ഫാക്ടറി നടത്തിയിരുന്നു അമ്മ വീട്ടമായാണ്. നന്നായി പഠിച്ചിരുന്നയാളാണ് സഫീര്‍. ആരോപണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെന്നും നാട്ടുകാരനായ എം.വി തോമസ് പറഞ്ഞു. പത്താം €ാസിന് ശേഷം മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എം.ഇ.ടി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സഫീര്‍, കരീംസ് അക്കാദമി എന്ന പേരില്‍ അക്കാദമിയും നടത്തിയിരുന്നു. സഫീറിന് ഐ.പി.എസ് കിട്ടിയതോടെ അക്കാദമിയുടെ നടത്തിപ്പ് ചുമതല ഭാര്യ ഏറ്റെടുത്തു.
കോട്ടയം എരുമേലി സ്വദേശിനിയായ ജോയ്സി ജോയിയാണ് സഫീറിന്റെ ഭാര്യ. ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിക്കുന്നതിന് ഇയാളുടെ വീട്ടുകാര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. കൊമേഴ്സ് ബിരുദധാരിയായ ജോയിസി കുട്ടിക്കാനം മരിയന്‍ കോളജിലാണ് പഠിചച്ചത്.






