
മകള്‍ മോണിക്കയുടെ വിവാഹത്തിന് താരമായത് അച്ഛന്‍ ലാല്‍. നടനും സംവിധായകനുമായ ലാലിന്റെ നൃത്തപാടവം മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും മകളുടെ വിവാഹ വേദിയില്‍ അച്ഛന്‍ തകര്‍ത്താടിയപ്പോള്‍ അത് കൂടുതല്‍ മനോഹരമായി. പഞ്ചാബി സ്‌റ്റൈലില്‍ കോട്ടും തലപ്പാവും അണിഞ്ഞെത്തിയ ലാല്‍ ഡോല്‍ കൊട്ടിയും തകര്‍പ്പന്‍ ഡാന്‍സ് ചെയ്തുമാണ് നിശ്ചയം ആഘോഷമാക്കിയത്.
എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന വിരുന്നിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ലാലിനൊപ്പം മകന്‍ ജീന്‍ പോള്‍, മകള്‍ മോണിക്ക എന്നിവരും മറ്റു കുടുംബാംഗങ്ങളും ചുവടുവെച്ചു. ആസിഫ് അലി, ഭാവന തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.






