
ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയില്‍ അക്രമികളുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ നിയമവിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ബിഹാര്‍ സ്വദേശിയായ ആഷിഷ് ഭരദ്വാജ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.45 ന് ഹര്‍ദേവ് നഗറിലെ നലാ റോഡിലായിരുന്നു സംഭവം.
ആഷിഷും സുഹൃത്തുക്കളും റോഡരികില്‍ ഇരിക്കുനേ്പാള് ഇരട്ടക്കുഴല്‍ തോക്കുമായെത്തിയൊരാള് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഷിഷ് ഇതിനെ എതിര്‍ത്തു. വാക്കുതര്‍ക്കത്തിനൊടുവില്‍ അക്രമി ആഷിഷിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിലേക്കാണ് നിറയൊഴിച്ചത്. സംഭവത്തിനു ശേഷം അക്രമി ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ ആഷിഷിന്റെ സുഹൃത്തുക്കള്‍ ഇയാളെ പിന്തുടര്ന്ന് തടഞ്ഞു. ഇതോടെ അക്രമി യുവാക്കള്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണി മുഴക്കുകയും രക്ഷപെടുകയും ചെയ്തു.






