
തിരുവനന്തപുരം: സി.പി.ഐയെ കടന്നാക്രമിച്ച് പ്രകോപനപരമായ പ്രസ്താവനയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. സി.പി.ഐയ്ക്ക് ഒറ്റയ്ക്ക് എന്തു ചുക്ക് ചെയ്യാന്‍ കഴിയും. തോളത്തിരുന്ന് ചെവി തിന്നുകയാണ്. വലിയ വായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ ഏതു മുന്നണിയിലാണെന്ന് ആര്‍ക്കറിയാമെന്നും ആനത്തലവട്ടം സി.പി.എം യോഗത്തില്‍ പറഞ്ഞു.
തോമസ് ചാണ്ടിയെ എന്തിന് സംരക്ഷിക്കണം. തോമസ് ചാണ്ടിയെക്കാള്‍ ജനതയുടെ സമ്പത്തുള്ള പാര്‍ട്ടിയാണ് സി.പി.എം. തെറ്റ് ചൂണ്ടിക്കാട്ടാതെ മുന്നോട്ടുപേകാന് കഴിയില്ല. ജനത്തിന്റെ പ്രശ്നത്തിന്റെ ഇടപെടുന്നത് ഇടതുമുന്നണിയാണ്. ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുമുന്നണിക്കേ കഴിയൂ. പിണറായി വിജയന്റെ പിന്നില്‍ അണിനിരക്കുകയാണ് വേണ്ടത്. അല്ലാതെ പിണറായി വിജയന് പോയി കരിമീന്‍ തിന്നു, ചെമ്മീന്‍ തിന്നു എന്നൊക്കെ പറയാന്‍ നാണമില്ലേ? പിണറായിക്ക് കരിമീനും ചെമ്മീനും തിന്നാന്‍ വേറെ സ്ഥലമില്ലേ?
ഞങ്ങള്‍ മാത്രം ചാമ്പ്യന്മാരാണ്. ബാക്കിയെല്ലാവരും കുഴപ്പക്കാരാണ്, അഴിമതിക്കാരാണ് എന്നു വരുത്തിതീര്‍ക്കാനാണ് അവരുടെ ശ്രമം. സര്‍ക്കാര്‍ മോശമാണെന്ന പ്രതിഛായ വരുത്തുന്നു.
സോളാര്‍ സമരം പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ചവരാണ് അവര്‍. ഒത്തുകളിച്ചു എന്നുവരെ പറഞ്ഞില്ലേ. അന്നത്തെ സമരത്തിന്റെ ഫലമാണ് സോളാര്‍ കമ്മീഷനെ വച്ചത്. കമ്മീഷന് റിപ്പോര്‍ട്ടല്ലെ ഇപ്പോള്‍ പുറത്തുവന്നത്. ഇപ്പോള്‍ സി.പി.ഐ എന്താണ് പറയുന്നതെന്നും ആനത്തലവട്ടം ചോദിക്കുന്നു.






