
ന്യൂഡല്‍ഹി: സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ വ്യക്തമാക്കിയ സാഹചര്യത്തില്‍ എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് ഭര്‍ത്താവ് ഷഫിന്‍ ജഹാന്. ഹാദിയയുടെ വെളിപ്പെടുത്തലോടെ എന്‍.ഐ.എ അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഷഫന് വ്യക്തമാക്കി.
കോടതിയില്‍ ഹാജരകുന്നതിനായി കേരളത്തില്‍ നിന്ന് വൈകീട്ട് നാലു മണിയോടെയാണ് ഷഫിന്‍ ഡല്‍ഹി വിമാനത്തവളത്തില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹാദിയ സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.
ഹാദിയക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്ന് പിതാവ് അശോകന്റെ അഭിഭാഷകന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനസിക സ്ഥിരത ഉള്ളതു പോലെയല്ല ഹാദിയ പെരുമാറുന്നത്. കുടംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തെന്നും അശോകനുമായി നടത്തിയ കൂടിക്കാഴ്ച ശേഷം അഭിഭാഷകന് വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഭര്‍ത്താവിനൊപ്പം തന്നെ പോകണമെന്നാണ് ഹാദിയ ശനിയാഴ്ചയും വ്യക്തമാക്കിയത്.






