ന്യൂഡൽഹി: ജാർഖണ്ഡിലെ പരീക്ഷാക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർത്ഥികളും വിദ്യാർഥികളും നടത്തുന്ന പ്രതിഷേധത്തിൽ കോൺഗ്രസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പുലർത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി. കോൺഗ്രസിന്റെ ഇരട്ടത്താപ്പും കപട നിലപാടുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് അവർ ആരോപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന കോൺഗ്രസ്, സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) അധികാരത്തിലുള്ള സംസ്ഥാനത്തെ പ്രതിഷേധം അവഗണിക്കുകയാണെന്ന് അന്നപൂർണാ ദേവി കുറ്റപ്പെടുത്തി.
ജാർഖണ്ഡിലെ കുട്ടികൾക്കായി രാഹുൽ ഗാന്ധി ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാക്കളാരും വിഷയത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിൽ യഥാർഥ ആശങ്കയുണ്ടെങ്കിൽ എല്ലായിടത്തും ശബ്ദമുയർത്താൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. പഞ്ചാബ്, കർണാടക, കേരളം തുടങ്ങിയ പ്രതിപക്ഷ പിന്തുണയുള്ള സംസ്ഥാനങ്ങളിലെ വിഷയങ്ങളിലും കോൺഗ്രസ് ഇതേ മൗനം തുടരുകയാണെന്നും അന്നപൂർണാ ദേവി ആരോപിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ജാർഖണ്ഡ് സർക്കാർ അംഗീകരിക്കണമെന്നും പരീക്ഷാക്രമക്കേടുകളിൽ പങ്കാളികളായവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം വെടിയണമെന്നും അവർ പറഞ്ഞു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെ.എസ്.എസ്.സി) എന്നിവയുടെ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയാണ് റാഞ്ചിയിലടക്കം ഉദ്യോഗാർത്ഥികളും വിദ്യാർഥികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത്.

Comments