കൊച്ചി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് പരിശോധന. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പരിശോധനയ്ക്കായി എത്തിയത്.
ജന്തർ മന്തറിൽ പ്രതിഷേധിച്ചവരെ വെടിവെച്ചുകൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് ടിജി മോഹൻദാസ് നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ആദ്യം പരാതി നൽകി. തുടർന്ന് നിരവധി പേർ പരാതിയുമായി രംഗത്തെത്തി.
പരാതികൾ ലഭിച്ചിട്ടും പൊലീസ് ടിജി മോഹൻദാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുടർനടപടികൾ വൈകിയെന്നും വിമർശനം ഉയർന്നിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്.
ജൂലൈ 29നാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ടിജി മോഹൻദാസ് നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ ഉൾപ്പെട്ട വിഡിയോകൾ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച് ലഹളയ്ക്ക് ആഹ്വാനം ചെയ്തെന്നായിരുന്നു എഫ്‌ഐആറിലെ ആരോപണം.

Comments