
തിരുവനന്തപുരം : കോമ്പൗണ്ടിങ് ഫീസ് ഈടാക്കി സുരക്ഷ,ഉറപ്പ് എന്നിവയില് വിട്ടുവീഴ്ച ഇല്ലാതെ കെട്ടിടങ്ങള് ക്രമവത്കരിക്കുന്നതിന് കേരളാ പഞ്ചായത്ത് രാജ് നിയമത്തിലും കേരളാ മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്താന് മന്ത്രിസഭാ യോഗത്തില് തീരുമാനമായി. 2017 ജൂലൈ 31 നോ അതിന് മുന്പോ നിര്മിച്ച അനധികൃത കെട്ടിടങ്ങള് ക്രമവത്കരിക്കുന്നതിനാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. ഇതിനായി പ്രത്യേക ഓര്ഡിനന്സുകള് പുറപ്പെടുവിക്കാന് ഗവര്ണറോട് ശിപാര്ശ ചെയ്യും.
കെട്ടിടങ്ങളുടെ കൂട്ടിച്ചേര്ക്കലുകള് പുന:രുദ്ധാരണം എന്നിവയും ക്രമവത്കരണ പരിധിയില് കൊണ്ടുവരും. അനധികൃത കെട്ടിടങ്ങള് ക്രമവത്കരിക്കുന്നതിനുള്ള അധികാരം പഞ്ചായത്തിലാണെങ്കില് ജില്ലാ ടൗണ് പ്ലാനര്, ഡപ്യൂട്ടി ഡയറക്ടര്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര് ഉള്പ്പെടുന്ന സമിതിക്കായിരിക്കും. നഗരങ്ങളിലാണെങ്കില് ഇതിനുള്ള അധികാരം ജില്ലാ ടൗണ്പ്ലാനര്, റീജിനല് ജോയിന്റ് ഡയറക്ടര്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര് ഉള്പ്പെട്ട സമിതിയ്ക്കായിരിക്കും.







Comments