
ജിമ്മിക്കി കമ്മല്‍ തീര്‍ത്ത ഓളം അവസാനിക്കുന്ന മട്ടില്ല. മലയാളവും കടന്നുപോയ ഈ ഹിറ്റ്ഗാനത്തിന്റെ പല വേര്‍ഷനുകളും നൃത്താവിഷ്കാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലെ ഒരു മാരക എഡിറ്റിങ് വേര്‍ഷനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. കണ്ടാല്‍ ആരും ഞെട്ടുന്ന നല്ല ഒന്നാന്തരം വേര്‍ഷന്‍.
അസാധാരന മെയ്വഴക്കവുമായി പാട്ടിനൊപ്പം ചുവടുവയ്ക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ ജാക്കി ചാന് ആണ്. ജാക്കി ചാന്റെ കുങ്ഫു യോഗ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗമാണ് ജിമിക്കി കമ്മല്‍ പാട്ടുമായി ചേര്‍ത്ത് എഡിറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്റ്റെപ് പോലും വ്യത്യാസമില്ലാതെ അത്ര പെര്‍ഫെക്ഷനോടെയാണ് എഡിറ്റിങ്.






