
മൂന്നാര്‍: സി.പി.എം നേതാക്കള്‍ക്കെതിരേ മൂന്നാറില്‍ സി.പി.ഐ പ്രവര്‍ത്തകരുടെ പ്രകടനം. മന്ത്രി എം.എം. മണിയും എസ്. രാജേന്ദ്രന് എംഎല്‍എയും കൈയേറ്റക്കാരാണെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സി.പി.ഐ പ്രവര്‍ത്തകര്‍ മൂന്നാറില്‍ പ്രകടനം നടത്തുന്നത്. സി.പി.എമ്മിനെതിരേ ശബ്ദമുയര്‍ത്തുന്ന സി.പി.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സി.പി.ഐ ആരോപിച്ചു.






