ആലുവ: മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചു കയറി അച്ഛനും മകനും മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടിടി രാജേന്ദ്രപ്രസാദും (56) മകന് ടി ആര് അരുണ്പ്രസാദു(32)മാണ് മരണമടഞ്ഞത്. ഇവര്‍ക്കൊപ്പം മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍നായരും മരണത്തിന് കീഴടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു അപകടം നടന്നത്.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ചന്ദ്രന്റെ മകന് ശ്രീരാജിനെ വിമാനത്താവളത്തില്‍ കൊണ്ടുപോയി വിട്ട ശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ 2.20 ഓടെ കൊച്ചി മെട്രോ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവുമായിരുന്നു മരണമടഞ്ഞത്. രാജേന്ദ്രപ്രസാദായിരുന്നു കാര്‍ ഓടിച്ചത്.
മലയാള മനോരമയില്‍ ലൈബ്രേറിയനാണ് രാജേന്ദ്രപ്രസാദ്. അരുണ്‍പ്രസാദ് മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനും. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കോട്ടയത്തേക്ക് കൊണ്ടുവന്ന ശേഷം നാളെ സംസ്ക്കരിക്കും. മൃതദേഹങ്ങള്‍ കൊച്ചി കിംസ് ആശുപത്രിയിലാണ്.

Comments