''എത്ര മൃതദേഹങ്ങളാണ് സൈന്യം ഇവിടെ കുഴിച്ചു മൂടിയതെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. കുഴിയില്‍ മൂടപ്പെട്ടവരില് തന്റെ 12 കാരനായ മകനും ഉണ്ടായിരുന്നു. അവര്‍ വിമതരെ മാത്രമായിരുന്നില്ല. നിരപരാധികളെ കൂടി കൊന്നൊടുക്കി.'' യുഎന്‍ സൈന്യത്തിന്റെ ഇടപെടലോടെ സമാധാനം കൈവരിച്ച കോംഗോയിലെ ആഭ്യന്തര കലാപകാലത്തെ ഭീതിദമായ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച അക്രമത്തിന് ഇരയായ ഒരു സ്ത്രീയുടേതായിരുന്നു വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യം കലാപത്തിലൂടെ നീങ്ങുകയായിരുന്നു. പോലീസും പട്ടാളവുമെല്ലാം ക്രൂരതകളുടെ പര്യായമായി മാറിയ സര്‍ക്കാരിന്റെ പ്രാകൃതവും അഴിമതി നിറഞ്ഞതുമായ ഭരണത്തില്‍ ദീര്‍ഘമായി നില നിന്ന അസംതൃപ്തികള്‍ കലാപമായി മാറിയതോടെ കൊല്ലും കൊലയും ബലാത്സംഗവും അംഗഛേദവും തലവെട്ടലുമെല്ലാമായി ഗ്രാമങ്ങള്‍ കുരുതിക്കളമായി മാറുകയായിരുന്നു. ഗോത്ര തലവന്‍ കാമിന എന്സാപുവിനെ അംഗീകരിക്കാന്‍ വിസമ്മതിച്ചതോട് കുടിയായിരുന്നു കോംഗോയില്‍ കലാപം രൂക്ഷമുഖം കാട്ടിയ കാസായിയില് പ്രശ്നം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആഗസ്റ്റില്‍ ഒരാളെ കൊലപ്പെടുത്തുകയും അനുയായികള്‍ തിരിച്ചടിക്കുകയും സര്‍ക്കാരിനെ അനുകൂലിക്കുന്നെന്ന് വിശ്വസിക്കുന്നവരെയെല്ലാം അവര്‍ കൊന്നൊടുക്കുകയും ചെയ്തതോടെ 1.4 ദശലക്ഷം പേര്‍ക്കാണ് എല്ലാം നഷ്ടമായത്. ഇവരില്‍ 850,000 കുട്ടികളും ഉണ്ടായിരുന്നു.
കസായി ഇപ്പോള്‍ നേരിടുന്ന പ്രധാന വിഷയം വിശപ്പാണ്. കര്‍ഷകര്‍ക്ക് പാലായനം ചെയ്യേണ്ടി വന്നതിനാല്‍ വേണ്ട വിധത്തില്‍ കൃഷിയിറക്കാനോ കുടുംബത്തെ പോറ്റാനോ കഴിഞ്ഞില്ല. അസ്ഥിപഞ്ജരമായി മാറിയ പിഞ്ചു കുഞ്ഞുങ്ങളും പള്ളികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ജനക്കൂട്ടവുമെല്ലാം ഇവിടെ കാണാനാകും. ക്രൂരതകള്‍ക്കും വധശ്രമത്തിനും ഇരയായവരുടെ ദീനരോദനങ്ങളും കേള്‍ക്കാനാകും.
തീവ്രവാദികള്‍ കൂട്ട തലവെട്ടല്‍ നടത്തിയപ്പോള്‍ ഗ്രാമീണരെ പട്ടാളക്കാര്‍ വെടിവെച്ചു വീഴ്ത്തി. എന്സാപു സംഘത്തെ ഒറ്റിക്കൊടുത്തതിന് ഒരു യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. അതിന് ശേഷം എല്ലാവരുടെയും മുന്നിലിട്ട് ബലാത്സംഗം ചെയ്തു. വളര്‍ത്തു മകനെക്കൊണ്ട് നിര്‍ബ്ബന്ധിതമായി ലൈംഗിക പീഡനം നടത്തി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന പ്രോസ്പര്‍ എന്ടാമ്പുവാണ് അടുത്ത ലക്ഷ്യം. ഇയാളുടെ ഓഫീസ് കത്തിച്ചിരുന്നു. ഇയാളുടെ മകളെയും ഭര്‍ത്താവിനെയും വഴിയില്‍ വെച്ച് പിടിച്ചോണ്ടുപോയി തലവെട്ടി.

എഞ്ചിനീയറായ മരുമകന് സര്‍ക്കാരിന് വേണ്ടി റോഡ് നിര്‍മ്മിച്ചതായിരുന്നു കുറ്റം. ഇവരുടെ അഞ്ചു മക്കളെയും ഇപ്പോള്‍ വളര്‍ത്തുന്നത് എന്ടാമ്പുവാണ്. സൈന്യവും പോലീസും തോക്കുകള്‍ വിമതര്‍ക്ക് നേരെ തിരിക്കുമ്പോള്‍ ഗ്രാമീണര്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ആയുധങ്ങളും വെടിയുണ്ടയില്‍ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്ന ചട്ടകളുമായാണ് തിരിച്ചടിക്കുന്നത്. എന്നാല്‍ എന്സാപുവുമായി ഒരു ബന്ധവുമില്ലാത്ത സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്ന് മാത്രം.
ഷികാപ്പാ നഗരത്തിലെ കസായി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും സൈന്യം ജനങ്ങളെ നദിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ജനങ്ങള്‍ പിന്നീട് ഓടി രക്ഷപെടാനും ഒളിക്കാനും തുടങ്ങി. ഇവരെ പിന്തുടര്ന്ന് ചെന്നായിരുന്നു സൈന്യം വധിച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞത്. പള്ളികേന്ദ്രത്തില് താമസിക്കുന്ന ഒരു സ്ത്രീയുടെ നാലു മക്കളില്‍ മൂന്ന് പേരെയും ബാണാ മുറാ വിമതര്‍ തലവെട്ടുകയായിരുന്നു. ഇവര്‍ ഇടയ്ക്ക് കയറിയെങ്കിലും കൊല്ലുന്നതില്‍ നിന്നും സൈന്യത്തെ അതൊന്നും തടഞ്ഞില്ല. ഇവരുടെ മനസ്സു മുഴുവന്‍ കൊലപാതകരംഗമാണ്.
ആള്ക്കാര് കൂറ്റന്‍ വാളും കത്തിയും ഉപ്യോഗിച്ച് ആള്‍ക്കാരുടെ തലയും കയ്യും കാലും വെട്ടുന്നു. രക്ഷപ്പെടാന്‍ താന്‍ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഓടിയെന്ന് ഇവര്‍ പറയുന്നു. തന്നേയും 15 കാരി മകളെയും രണ്ടു കൃഷിയിടങ്ങളില്‍ നിന്നുമായിരുന്നു സൈന്യം പിടിച്ചുകൊണ്ടുപോയതെന്നാണ് മറ്റൊരു മാതാവ് പറഞ്ഞത്. മകളെ ബലാത്സംഗം ചെയ്ത നിലയിലാണ് പിന്നീട് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ മകളെ പിഴപ്പിച്ചെന്നും ഇവര്‍ കരയുന്നു. കെസായിയില് ജനങ്ങളുടേയും സര്‍ക്കാരിന്റെയും രണ്ടു സൈന്യങ്ങള്‍ക്കിടയില്‍ യുഎന്നിന്റെ ഇടപെടലോടെയാണ് ശാന്തത വന്നത്. പടിഞ്ഞാറന്‍ യൂറോപ്പിന് പ്രാമുഖ്യം വരുന്ന 20,000 സൈനികരെയാണ് യുഎന്‍ ഇവിടേയ്ക്ക് അയച്ചത്.

Comments