
ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം നീട്ടി ; മാര്‍ച്ച് 31 വരെ നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവിധസേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി മാര്‍ച്ച 31 വരെ സുപ്രീംകോടതി നീട്ടി. ജനുവരി 10 ന് കേസില്‍ അന്തിമവാദം തുടങ്ങാനിരിക്കെ ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി ആറ് വരെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാന്‍ വെച്ചിരുന്ന അവസാന തീയതി.
സുപ്രീംകോടതി വിധി വന്നതോടെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സാവകാശം കിട്ടും. ബാങ്ക്അക്കൗണ്ട്, മൊബൈല്‍, പാന്‍കാര്‍ഡ് എന്നിവയെ ആധാറുമായി ബന്ധിപ്പിക്കാനും സമയം കിട്ടും. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് എടുക്കാനാകുമെങ്കിലും മാര്‍ച്ച് 31 ഓടെ ഇതിലേക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ടി വരും.
ഇക്കാര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നിലപാട് എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കേണ്ടതില്ല എന്ന് സുപ്രീംകോടതി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ഈ ഹര്‍ജി പരിശോധിച്ചപ്പോള്‍ ഡിസംബര്‍ 31 ആയിരുന്നു സര്‍ക്കാര്‍ വെച്ചിരുന്ന കാലാവധി. ഈ തീരുമാനം മാറ്റിയതായി പിന്നീട് സര്‍ക്കാര്‍ തന്നെ അനുകൂല നിലപാട് എടുക്കുകയായിരുന്നു.
രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ കുഷ്ഠരോഗം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 5004 പേരില്‍
ബോംബെ: ഒരു പതിറ്റാണ്ട് മുമ്പ് രാജ്യം വേരറുത്ത് മാറ്റിയെന്ന് അവകാശപ്പെടുന്ന കുഷ്ഠം എന്ന മഹാവ്യാധി മഹാരാഷ്ര്ടയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 5004 കുഷ്ഠരോഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍തന്നെ 41% പേര് തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരാണ്.
കുഷ്ഠരോഗികളിലെ മള്‍ട്ടി ബാസിലറി (ബാക്ടീരികളുടെ എണ്ണം കൂടുതലുള്ള അവസ്ഥ) കേസുകള്‍ മഹാരാഷ്ര്ടയില്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരക്കാരില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് കുഷ്ഠം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. തീവ്രമായ തരത്തില്‍ രോഗം ബാധിച്ചിട്ടുള്ളവരില്‍ 11 ശതമാനം പേര് കുട്ടികളാണ്. കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണ് എന്നതിനാല്‍ കുട്ടികളിലേയ്ക്ക് രോഗം വേഗത്തില്‍ പകരുന്നു എന്നതാണ് ഇതിനു കാരണം.
2017 സെപ്റ്റംബര്‍ അഞ്ചിനും 20 നും ഇടയില്‍ ജില്ലയിലെ നാലുകോടി ജനങ്ങളിള്ക്കിടയില് സര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് കുഷ്ഠരോഗികളുടെ എണ്ണം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ ലഭിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ 'ജെല്ലിക്കെട്ട് ലീഗ്' വരുന്നൂ...; തമിഴ്ജനത ആവേശത്തില്‍
ചെന്നൈ : തമിഴ്നാട് ജനതയെ ആവേശത്തിലാക്കാന്‍ പൊങ്കലിനോട് അനുബന്ധിച്ച് 'ജെല്ലിക്കെട്ട് ലീഗ്' സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയിലാണ് ലീഗ് ഒരുക്കുന്നത്. ജെല്ലിക്കെട്ടിന്റെ ലോഗോ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.
ജനുവരി ഏഴിന് ചെന്നൈയിലെ മദ്രാസ് ക്രോ കോഡൈല് ബാങ്കിന് സമീപമുള്ള സ്ഥലത്താണ് മത്സരം നടത്തുന്നത്. തമിഴ്നാട് ജെല്ലിക്കെട്ട് പെറവൈയും ചെന്നൈ ജെല്ലിക്കെട്ട് അമൈപ്പുമാണ് സംഘാടകര്‍. സംസ്ഥാനത്തെ 17 ജില്ലകളില്‍ കിന്നും തെരഞ്ഞെടുക്കപ്പെട്ട 500 യുവാക്കളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അഞ്ച് ടീമായി തിരിച്ചായിരിക്കും മത്സരം. സീ തമിഴ്ചാനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.
മൂന്ന് റൗണ്ടായിരിക്കും ജെല്ലിക്കെട്ട് ലീഗില്‍ ഉണ്ടാകുക. ഓരോ റൗണ്ടിലും ഏകദേശം 20 കാളകളെ വീതം മൈതാനത്തേയ്ക്ക് തുറന്നുവിടുമെന്നും സംഘാടകര്‍ അറിയിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പ്: വിവിപാറ്റ് രസീത് എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരസീത് (വിവിപാറ്റ്) എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തില്‍ കൈകടത്താനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ടര്‍ക്ക് വ്യക്തമാകുന്നതിനുള്ള സംവിധാനമാണ് വിവിപാറ്റ്.
സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : ആഡംബര വാഹന രജിസ്ട്രേഷനുവേണ്ടി വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പു നടത്തിയ കേസില്‍ നടനും എം.പിയുമായ സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു. സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബര്‍ 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നോട്ടീസ് നല്കി സുരേഷ് ഗോപിയെ വിളിച്ചു വരുത്താം. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ സമുന്കൂര് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി വ്യാജരേഖ ഉണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്