
കൊച്ചി: 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ആദ്യ മലയാള സിനിമയായ പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്കാര്‍ പരിഗണനലിസ്റ്റില് ഇടം നേടി വീണ്ടും ഗര്‍ജ്ജനം മുഴക്കിയപ്പോള്‍ ശ്രദ്ധകേന്ദ്രമാകുന്നത് കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്ത്തിക്കുന്നഇന്ഡിവുഡാണ്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റാന്‍ സംവിധായകന് സോഹന്‍ റോയിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച 10 ബില്യണ്‍ യുഎസ്ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിന്റെ സുപ്രധാന വിഭാഗങ്ങളില്‍ ഒന്നായായ ഓള് ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് മോഹന്‍ലാല്‍ നായകനായപുലിമുരുകനെ ഓസ്കറില് എത്തിക്കുന്നതിന് അണിയറയില്‍ പ്രവര്‍ത്തിച്ചത്.
ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായ പുലിമുരുകന്റെ ഓസ്കാര്‍ പ്രവേശനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ചതില്വളരെയധികം സന്തോഷമുണ്ട്. മലയാള സിനിമയുടെ വിപണി അന്തര്‍ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിയ ചിത്രമാണ് പുലിമുരുകന്.മികച്ച സിനിമകള്‍ അന്താരാഷ്ട്രതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഇന്‍ഡിവുഡ് ഒരുക്കമാണ് സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.
പുലിമുരുകനിലെ ടൈറ്റില്‍ ഗാനമായ 'മാനത്തെ മാരിക്കുറുമ്പേ' എന്ന ഗാനവും 'കാടണിയും കാല്ച്ചിലേമ്പേ' എന്നീ ഗാനങ്ങള്ക്കുംപശ്ചാത്തല സംഗീതത്തിനുമാണ് ഓസ്കാര്‍ പരിഗണന ലിസ്റ്റില്‍ ഇടം ലഭിച്ചത്. ഗാനത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്. 'കാടണിയുംകാല്ചിലമ്പേ കാനന മൈനേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും കെ എസ് ചിത്രയുമാണ്.
ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രമേയങ്ങള്‍, അത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ആധുനിക തീയേറ്ററുകള്‍, ശക്തമായആഗോള വിതരണ മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ നമ്മള് കെട്ടിപ്പടുക്കണം. ഇന്‍ഡിവുഡ് ആ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതിയാണ്,ഇതിനു സിനിമയെ സ്നേഹിക്കുന്നവര്‍ ഒന്നിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
70 ഒര്‍ജിനല്‍ ഗാനങ്ങളില്‍ നിന്നാണ് ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച പുലിമുരുകനിലെ രണ്ടുഗാനങ്ങള്‍ പരിഗണിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഏക ചിത്രമെന്ന നിലയില്‍ ഒരോമലയാളിക്കും അഭിമാനിക്കാം.






