കപൂര്‍ കുടുംബത്തില്‍ നിന്നെത്തി പ്രേക്ഷകപ്രീതി നേടിയെടുത്ത താരറാണിയാണ് കരീന കപൂര്‍. കരിയറിന്റെ പീക്ക് ടൈമില്‍ തന്നെ വിവാഹിതയായ താരം അതിനു ശേഷവും വളരെ സെലക്ടീവായി സിനിമകള്‍ ചെയ്ത് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ്. ബോളിവുഡിന്റെ പവര്‍ കപ്പിള്‍സാണ് കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും മറ്റുള്ള താരദമ്പതിമാരില്‍ നിന്ന് വ്യത്യസ്തരാണ്. അതിന്റെ പ്രധാന കാരണവും കരീനയാണ്. കരിയറും വ്യക്തിജീവിതവും നന്നായി മാനേജ് ചെയ്തു കൊണ്ടുപോകുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് കരീന.
തന്റെ മക്കളായ തൈമൂറിനും ജഹാംഗീറിനുമൊപ്പം സെയ്ഫിന്റെ ആദ്യബന്ധത്തിലെ കുട്ടികളായ ഇബ്രാഹിം അലി ഖാനെയും സാറ അലി ഖാനെയും ചേര്‍ത്തു പിടിക്കുന്നതില്‍ കരീന മടി കാണിച്ചിട്ടില്ല. സെയ്ഫും മക്കള്‍ നാലുപേരും ഒരുമിച്ചുള്ള ചിത്രങ്ങളും അവരുടെ സ്പെഷ്യല്‍ നിമിഷങ്ങളുമൊക്കെ കരീന സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സാറ അലി ഖാന്റെ ജന്മദിനത്തില്‍ ഹൃദയഹാരിയായ ആശംസകള്‍ പങ്കിടുകയാണ് കരീന കപൂര്‍ ഖാന്‍. സെയ്ഫ്, സാറ, ഇബ്രാഹിം അലി ഖാൻ എന്നിവരോടൊപ്പം ഒരു മോണോക്രോം ഫോട്ടോ പോസ്റ്റ് ചെയ്താണ് ഇന്‍സ്റ്റാഗ്രാമില്‍ കരീന ആശംസ പങ്കിട്ടത്. കുടുംബ ചിത്രത്തിന് വ്യക്തിപരമായ ഒരു സ്പർശം നൽകിയ കരീന സാറയ്ക്കായുള്ള ജന്മദിന കുറിപ്പിൽ സാറയുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെയും പരാമർശിച്ചു.
‘‘ജന്മദിനാശംസകൾ ഡിയര്‍ സാറാ... കൂടുതൽ മത്തങ്ങ സബ്സിയും പിന്നെ യോഗര്‍ട്ടുകളും...താങ്കളുടെ പ്ലേറ്റ് എപ്പോഴും നിറഞ്ഞിരിക്കട്ടെ...” എന്നാണ് സാറയെ ടാഗ് ചെയ്തുകൊണ്ട് കരീന കുറിച്ചത്. അവർ നാലുപേരും പുഞ്ചിരിച്ചുള്ള ചിത്രത്തിനൊപ്പം സാറയുടെ ഭക്ഷണത്തിന്റെ പരാമര്‍ശം കൂടി കരീന പങ്കിട്ടതോടെ ആ ജന്മദിന സന്ദേശം കൂടുതൽ വ്യക്തിപരമായി. അവര്‍ക്കിടയിലെ ഊഷ്മളമായ ബന്ധത്തിന് തെളിവ് കൂടിയാണ് ആരാധകര്‍ക്ക് ഈ ആശംസ. കരീനയുമായുള്ള തന്റെ സമവാക്യത്തെക്കുറിച്ച് സാറ മുന്‍പും തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ 31-ാം ജന്മദിനത്തിന്റെ നിറവിലാണ് സാറയിപ്പോള്‍. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ സാറയ്ക്ക് ആശംസകള്‍ കുറിക്കുന്നുണ്ട്. തന്റെ അടുത്ത റിലീസായ ‘ഉഡ്ത തീറി’നായി ഒരുങ്ങുകയാണ് സാറ. ആകാശ് എ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയുഷ്മാൻ ഖുറാനയാണ് നായകന്‍.
2012 ഒക്ടോബറിലാണ് കരീന സെയ്ഫ് അലി ഖാനുമായി വിവാഹിതയായത്. നടി അമൃത സിങ്ങുമായുള്ള സെയ്ഫിന്റെ മുൻ വിവാഹത്തിലെ മക്കളാണ് സാറയും ഇബ്രാഹിമും. സെയ്ഫിനും കരീനയ്ക്കും തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് ആൺമക്കളുണ്ട്.
ഒരു രണ്ടാനമ്മയായി കാണുന്നതിനുപകരം, കരീനയെ ഒരു സുഹൃത്തായും പിന്തുണ ആവശ്യമുള്ളപ്പോഴെല്ലാം സമീപിക്കാവുന്ന വ്യക്തിയായും സാറ വിശേഷിപ്പിച്ചിട്ടുണ്ട്. സാറയും ഇബ്രാഹിമുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കരീനയും മുമ്പ് സംസാരിച്ചിട്ടുണ്ട്, അവരുടെ ജീവിതത്തിൽ ഒരിക്കലും ഒരു അമ്മയുടെ വേഷം ചെയ്യാൻ താൻ ശ്രമിച്ചിട്ടില്ലെന്നും പകരം, അമൃത എന്ന അമ്മയെ മാനിച്ചു കൊണ്ട് സഹോദരങ്ങൾ തമ്മില്‍ പങ്കിടുന്ന ബന്ധത്തെ സ്വീകരിച്ച് ഒരു പിന്തുണയുള്ള വ്യക്തിയാകാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും കരീന പറഞ്ഞിട്ടുണ്ട്.

Comments