മമ്മൂട്ടി നായകനായ രഞ്ജിത്ത് ചിത്രം ‘ബ്ലാക്കി’ലൂടെ ബിഗ്സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനൂപ് ചന്ദ്രന്‍. പിന്നീടിങ്ങോട്ട് വില്ലന്‍ വേഷങ്ങളടക്കം ചെയ്ത് അറുപതോളം സിനിമകളില്‍ അനൂപ് ചന്ദ്രന്‍ തിളങ്ങി. പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്നതിന്റെ പേരില്‍ അനൂപ് ചന്ദ്രന്‍ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. അതൊന്നും കാര്യമാക്കാതെ തനിക്ക് പറയാനുള്ളത് പൊതു വേദികളിലും സോഷ്യല്‍ മീഡിയയിലൂടെയും താരം തുറന്നു പറയാറുണ്ട്.
ഇപ്പോഴിതാ സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രൻ. എന്‍.എസ്.എസ് കോളജുകള്‍ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.
‘‘എൻഎസ്എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളന വേദിയിലേക്ക് അനുവാദമില്ലാതെ കടന്നുവന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയും സുകുമാരൻ നായരും തമ്മിൽ വാക്പോരുകൾ ഉണ്ടായിരുന്നു. സുരേഷ് ഗോപിച്ചേട്ടൻ അന്ന് ഇറക്കിവിട്ടെന്നൊക്കെ പറഞ്ഞ് വലിയ വിവാദമായി. അതിന്റെ ഒരു നാലഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ ‘അമ്മ’ അസോസിയേഷന്റെ വാർഷിക പൊതുയോഗം നടക്കുന്നത്. സിനിമാ താരങ്ങളോടൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും ‘അയ്യോ എനിക്കറിയില്ല’ എന്നൊക്കെ പറഞ്ഞ് വളരെ ഭവ്യമായിട്ടൊക്കെ കയറിപ്പോകുമ്പോഴാണ് ഞാൻ ചെല്ലുന്നത്.
കെട്ടിയേക്കാൻ നല്ല അവസരം. ഞാൻ അപ്പോൾത്തന്നെ എടുത്തു പറഞ്ഞു, ‘സർവ്വ നായന്മാരുടെയും കോണകവും പിഴിഞ്ഞു കുടിച്ച് ഇനിയും ബാക്കി അവനിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതും കൂടെ മേടിച്ചു തിന്നാനായിട്ട് അച്ചിവിടാണോ അയാൾടേ ചങ്ങനാശ്ശേരി?’ എന്നൊരു ചോദ്യം ഞാൻ അവിടെ വെച്ച് ചോദിച്ചു. പിറ്റേ ദിവസം മുതൽ നാടുമുഴുവനുള്ള നായന്മാരുടെ ഊമക്കത്തുകൾ എനിക്ക് വരികയാണ്. അഡ്രസ്സ് ഇല്ല.
ഇയാൾ അവിടുത്തെ കോളേജ് വിറ്റു. ഇവിടെ ഉണ്ടായിരുന്ന 12 ഏക്കർ സ്ഥലം വിറ്റു. അവിടെ ഉണ്ടായിരുന്ന സ്ഥലം വിറ്റു...’ ഞാൻ ചേർത്തല എൽ.എസ്. കോളേജിലാണ് പഠിച്ചത്. എൻ.എസ്.എസ്. കോളേജിലെ മുഴുവൻ മണൽക്കൂനകൾ ആയിരുന്നു, മൊത്തം വിറ്റു. ഇപ്പോൾ അവിടെ 1400 പിള്ളേർ പഠിച്ചുകൊണ്ടിരുന്നിടത്ത് കഴിഞ്ഞ ദിവസം കഴിഞ്ഞ വർഷത്തെ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്യാൻ വേണ്ടി ഞാൻ ചെന്നപ്പോൾ 230 പേരെ ഉള്ളൂ. വലിയ താമസമില്ലാതെ അതും പൂട്ടും. അങ്ങനെ പൂട്ടി പൂട്ടി പൂട്ടി വരികയാണ്.
ഇങ്ങനെ ഇതൊക്കെയായിട്ട് ഇങ്ങനെ നിൽക്കുമ്പോഴാണ് എന്റെ വിവാഹം വരുന്നത്. അപ്പോൾ ഞാൻ ചെന്ന് ഒരു പെൺകുട്ടിയെ കണ്ടു. ഒരു കർഷകയാണ്. അത്യാവശ്യം കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസമുണ്ട്, പി.ജി. ഒക്കെ വിദ്യാഭ്യാസമുണ്ട്. അപ്പോൾ ഇതിനെയൊക്കെ ബഹുമാനിക്കുന്ന ഒരാളായപ്പോൾ എന്ന് തോന്നിയപ്പോൾ മനസ്സിൽ പെട്ടെന്നൊരു ആഗ്രഹം, കെട്ടിയേക്കാം. ആ ആലോചന വന്നപ്പോഴേക്കും എന്റെ ഏട്ടൻ പറഞ്ഞത്, ‘ടാ, ഇവളുടെ അച്ഛൻ ഇവിടുത്തെ എൻ.എസ്.എസ്.ന്റെ ഒക്കെ ഒരു കരയോഗത്തിന്റെ സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് ഈ കരയോഗം, നമ്മുടെ കരയോഗം സഹകരിച്ചില്ലെന്നുണ്ടെങ്കിൽ ഈ കല്യാണം അലസിപ്പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ എന്ത് ചെയ്യും?’ ഞാൻ പറഞ്ഞു, ‘എന്നാ നീ എന്തെങ്കിലും ചെയ്യ്’ എന്ന്.
അവൻ എൻ.എസ്.എസ്. കരയോഗത്തിലെ ഞങ്ങളുടെ 786-ാം നമ്പർ ശാഖയിൽ കൊണ്ടുചെന്ന് ഒരു അപേക്ഷ കൊടുത്തു. ഉടനെ ഞങ്ങളുടെ കരയോഗക്കാരൻ നേരെ കേന്ദ്രത്തിലെ തമ്പുരാനെ വിളിച്ചു. ‘ഇങ്ങനെ അനൂപ് ചന്ദ്രന്റെ കല്യാണമാണ്. നമുക്ക് ഒരു അപേക്ഷ ചേട്ടൻ കൊണ്ടുവന്ന് തന്നിട്ടുണ്ട്, എന്ത് ചെയ്യണം?’ എന്ന് ചോദിച്ചു. അപ്പോൾ മൂപ്പര് പറഞ്ഞ മറുപടി എന്നെ ഭയങ്കരമായി ചിരിപ്പിച്ചു, ‘അവന് പറ്റുമെങ്കിൽ ഒരു പെണ്ണിനെക്കൂടെ കെട്ടിച്ചുകൊടുക്കാൻ, നിങ്ങളെക്കൊണ്ട് കഴിയുമെങ്കിൽ അവന് ഒരെണ്ണത്തിനെക്കൂടെ കെട്ടിച്ചുകൊടുക്ക്. അതോടുകൂടെ അവന്റെ കുറച്ച് ബുദ്ധിമുട്ടുകൾ കുറഞ്ഞിരിക്കട്ടെ...’ എന്ന്...’’ അനൂപ് ചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചത്.

Comments