
ഒരു സിനിമയെയും അതിലെ കഥാപാത്രത്തിന്റെയും പേരില്‍ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ വിവാദമാണ് കസബ. നടി പാര്‍വ്വതി കസബ സിനിമയേയും നായകന് മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. പിന്നാലെ സൈബര്‍ ആക്രമണങ്ങളും, അറസ്റ്റും വരെ കാര്യങ്ങളെത്തി. എങ്കിലും പ്രതികരണങ്ങളുമായി ഇപ്പോഴും സിനിമാ രംഗത്തുള്ളവരും സാഹിത്യകാരന്മാരും കളം നിറയുകയാണ്. ഇപ്പോള്‍ എന്‍എസ് മാധവനാണ് വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഒരു സിനിമയുടെയും കഥാപാത്രത്തിന്റെയും പേരില്‍ മമ്മൂട്ടിയെ മാത്രം വിമര്ശിക്കുന്നതെന്തിന്. സിനിമയിലെ സംഭാഷണങ്ങളുടെ ഉത്തരവാദിത്വം സംവിധായകനും തിരക്കഥാകൃത്തിനുമാണ്. എന്നാല്‍ കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നടി പാര്‍വ്വതി ഉന്നയിച്ച വിഷയം മമ്മൂട്ടിയെ കേന്ദ്രീകരിച്ചാവുകയും ഫാന്‍സ് വിഷയം ഏറ്റെടുക്കുകയുമായിരുന്നു.
ആ ഡയലോഗ് എഴുതിയ തിരക്കഥാകൃത്തും സംവിധായകനുമായ നിധിന് രണ്‍ജിപണിക്കരാണ് യഥാര്‍ത്ഥ കുറ്റവാളി. എന്തിനാണ് ശരിക്കുള്ള കുറ്റവാളി നിഥിനെ വിട്ടിട്ട് മമ്മൂട്ടിക്കെതിരെ മാത്രം വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ മുതിര്‍ന്ന നടനായ മമ്മൂട്ടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും മാധവന് പറഞ്ഞു.







Comments