
നയാഗ്രാ വെള്ളച്ചാട്ടം പോലും ഐസുകട്ടയായി മാറുമ്പോള്‍ താപനില മൈനസ് 50 ഡിഗ്രിയും കഴിഞ്ഞ നിലയിലേക്ക വീണ് മഞ്ഞുകാലം അമേരിക്കയ്ക്കും കാനഡയ്ക്കും എല്ലാം സമ്മാനിക്കുന്നത് അസാധാരണ പ്രകൃതിയുടെ വികൃതികള്‍. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്ക്കുന്ന അമേരിക്കയില്‍ കടല്‍ത്തീരങ്ങളില്‍ കൂറ്റന്‍ മഞ്ഞുപാളി വന്നു കയറുന്ന അത്ഭുത ദൃശ്യത്തിന്റെ അസാധാരണ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ തരംഗമുണ്ടാക്കുന്നു.
കൂറ്റന്‍ ഐസുകട്ട പൊടിയുന്നതിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന വീഡിയോ നോര്‍ത്ത കരോലിനിലെ ദി ബ്ളൂപോയിന്റ് റസ്റ്റോറന്റിലെ പാചകക്കാരനായ ബ്രാന്‍ഡന്‍ ബ്രാങ്കോഫ്റ്റ് പോസ്റ്റ് ചെയ്തതാണ്. കില്‍ ഡെവിള്‍ ഹില്‍സ് കാരനായ ബാന്‍ക്രോഫ്റ്റും കൂട്ടാകാരും റെസ്റ്റോറന്റിന്റെ പിന്നിലെ കപ്പല്‍ത്തുറയില്‍ പതിവായി കേള്‍ക്കുന്ന തിരമാല വന്നലയ്ക്കുന്ന ശബ്ദത്തിന് പകരം ഞെരിയുന്നതിന്റെയും ഗ്ളാസ് ഉടയുന്നത് പോലെയുമുള്ള മറ്റൊരു ശബ്ദം കേട്ടാണ് വന്ന് നോക്കിയത്. പുറത്തേക്ക് നോക്കുമ്പോള്‍ കൂറ്റന്‍ മഞ്ഞുകട്ട ഉടഞ്ഞ് ചിതറുന്നത് കണ്ടു.






