
ന്യുഡല്‍ഹി: മെഡിക്കല്‍ കോഴയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഇതു സംബന്ധിച്ച് പരാതി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഞ്ചു ജഡ്ജിമാര്‍ക്കു നല്‍കിയതായും പ്രശാന്ത് ഭൂഷണ് അറിയിച്ചു.
ചീഫ് ജസ്റ്റിസിനെതിരെയാണ് ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കേസ് പരിഗണിച്ച ബെഞ്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെട്ട് മാറ്റിയത് തെറ്റാണെന്നും പ്രശാന്ത് ഭൂഷണ് ആരോപിച്ചു. ലക്നൗ മെഡിക്കല്‍ കോളേജ് കോഴയില്‍ ചീഫ് ജസ്റ്റിനെതിരെ അന്വേഷണം ആവശ്യശപ്പട്ടുള്ള പരാതി കഴിഞ്ഞ ദിവസം വിവാദ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത നാലു ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, ആര് ഗോഗോയ്, കെ ജോസഫ്, എംബി ലോകൂര്‍ കൂടാതെ എകെ സിക്രി എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.






