
പയ്യോളി(കണ്ണൂര്‍): രാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പാഞ്ഞ മിന്നല്‍ ബസ് ജീവനക്കാര്‍ പോലീസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് കോടതിയില്‍. രണ്ടിടത്ത് പോലീസ് കൈ കാണിച്ചുവെങ്കിലും എന്നിട്ടും നിര്‍ത്താതെ പാഞ്ഞ ബസ് പോലീസ് ജീപ്പ് ഇട്ടാണ് വഴിയില്‍ തടഞ്ഞത്.
ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കിയിരുന്നു. ജീവനക്കാര്‍ ഇനി കോടതിയില്‍ നേരിട്ടോ, വക്കീല്‍ വഴിയോ ഹാജരാകേണ്ടി വരും. കേസ് കോടതിയിലെത്തിയതോടെ ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ അത് രേഖയായി മാറുകയും ചെയ്യും. ബസ് രാത്രി സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കാന്‍ നിയമം നിലനില്‍ക്കെ മിന്നല്‍ സര്‍വീസിന് അത് ബാധകമല്ലെന്നാണ് ജീവനക്കാരുടെ വാദം.
അതേസമയം, സിആര്‍പിസി പ്രകാരവും, മോട്ടോര്‍ വാഹന നിയമ പ്രകാരവും പോലീസിന് ഏതു വാഹനവും നിര്‍ത്തിക്കുകയും പരിശോധിക്കുകയും ചെയ്യാന്‍ അധികാരമുണ്ടെന്നും, പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താത്തത് നിയമലംഘനം ആണെന്നും എതിര്‍വാദവും ഉയരുകയാണ്.






