
ന്യൂഡല്‍ഹി: ഇത്തവണത്തെ പത്മ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഒരു രീതിയിലുമുള്ള ശുപാര്‍ശകളും ഇല്ലാതെയാണ് ജേതാക്കളെ രാജ്യത്തിന്റെ അംഗീകാരം തേടിയെത്തിയതെന്ന് മോഡി വ്യക്തമാക്കി. ഇക്കാര്യം അവാര്‍ഡ് ജേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതായും മോഡി അറിയിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കിബാത്തിലാണ് പത്മ അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദനം അറിയിച്ച് സംസാരിച്ചത്.
ഇത്തവണ പത്മ അവാര്‍ഡ് തേടിയെത്തിയ നാട്ടു വൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടിയമ്മയൂടെ പേരും മോഡി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. പത്മ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും, ആര്‍ക്കും ആരെയും പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്യാവുന്ന വസ്തുതയും മോഡി ചൂണ്ടിക്കാട്ടി.
മെട്രോ നഗരങ്ങളില്‍ നിന്നു മാറി സമൂഹത്തില്‍ അധികം അറിയപ്പെടാത്ത എന്നാല്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നവരെ തേടി പുരസ്കാരം എത്തുന്നതായും. പ്രശസ്തിക്കല്ല, അവര്‍ ചെയ്യുന്ന മഹത്തായ കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മോഡി വ്യക്തമാക്കി. നാട്ടുവൈദ്യത്തില്‍ വിദഗ്ധയായ മലയാളിയായ ലക്ഷ്മിക്കുട്ടടിയമ്മ ഉള്‍പ്പെടെയുള്ള സാധാരണക്കാരായ പുരസ്കാര ജേതാക്കളുടെ പേരുകളും മോഡി എടുത്തു പറഞ്ഞു. വനമേഖലയില്‍ കഴിയുന്ന ലക്ഷ്മിക്കുട്ടി എന്ന സ്ത്രീ 500 ലേറെ നാട്ടുമരുന്നുകള്‍ തന്റെ ഓര്‍മ്മയില്‍ സൂക്ഷിക്കുകയും, ചികിത്സ നടത്തുകയും ചെയ്യുന്നുവെന്ന കാര്യവും മോഡി ചൂണ്ടിക്കാട്ടി.






