കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,800 രൂപയായി. ഗ്രാമിന് 265 രൂപ ഉയർന്ന് 13,725 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ മാത്രം രണ്ട് ഘട്ടങ്ങളിലായി പവന് 2,000 രൂപ വർധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ ആകെ 4,120 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന് താഴെയായതും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്ക–ഇറാൻ സംഘർഷത്തിൽ അയവ് വന്നതിനെ തുടർന്ന് എണ്ണവില കുറഞ്ഞതും വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങൾ തുടരാനാണ് സാധ്യത. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവൻ സ്വർണത്തിന്റെ സർവകാല റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്.

Comments