
ന്യൂഡല്‍ഹി: െവെക്കം സ്വദേശി അഖിലയെന്ന ഹാദിയയുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പോപ്പുലര്‍ ഫ്രണ്ട് വനിതാനേതാവ് എ.എസ്. െസെനബ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഹാദിയയുടെ പിതാവ് അശോകനു പിന്തുണ നല്‍കുന്നത് ഇസ്ലാം ഭയം പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നു സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ''രാജ്യവിരുദ്ധരും സാമൂഹികവിരുദ്ധരുമായ വ്യക്തികളുടെയും സംഘടനകളുടെയും സ്വാധീനത്തിലാണ് അശോകന്.
ഇസ്ലാമിനെ അടച്ചാക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകന് ഉന്നയിക്കുന്നത്. സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കി, രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യവും അഖണ്ഡതയും തകര്‍ത്ത്, അധികാരം െകെക്കലാക്കുകയാണ് അശോകനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം.
ഈ ശക്തികളെ അന്വേഷിച്ചു കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എഴുത്തുകാരി മാധവിക്കുട്ടി, എ.ആര്. റഹ്മാന്, ബോക്സിങ് താരം മുഹമ്മദ് അലി എന്നിവരൊക്കെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഭരണഘടനയുടെ 25-ാം അനുഛേദപ്രകാരം ഏതു മതവും സ്വീകരിക്കാന്‍ ഹാദിയയ്ക്കു മൗലികാവകാശമുണ്ട്. മൗലികാവകാശം സംരക്ഷിക്കാനുള്ള സഹായമാണു ഞാന്‍ നല്‍കിയത്. മാനുഷിക പരിഗണനയാണത്. അഖിലയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന വാദം തെറ്റാണ്. ഞാനോ മഞ്ചേരിയിലെ സത്യസരണിയോ അഖിലയുടെ മതപരിവര്‍ത്തനം നടത്തിയിട്ടില്ല''- െസെനബ വ്യക്തമാക്കി.
തൃപ്പൂണിത്തറയിലെ ശിവശക്തി യോഗാകേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കേസില്‍ കക്ഷിചേര്‍ന്ന ഹാദിയയും അടുത്തദിവസം സത്യവാങ്മൂലം സമര്‍പ്പിക്കും.






