ഡര്ബന്: ഇന്ത്യന്‍ താരങ്ങളുടെ അപ്പീലിന്റെ ശക്തി കൊണ്ടാണോ എന്നു പോലും തോന്നിപ്പോകും അമ്പയര്‍ ഔട്ട് വിളിക്കുന്നതിനു മുമ്പേ ഡികോക്ക് ക്രീസ് വിട്ടതിനെ. ക്രീസില്‍ നിന്നിരുവെങ്കില് ഒഴിവാക്കാമായിരുന്ന ഔട്ടിനെയാണ് സ്വയം ഔട്ട് എന്ന് തെറ്റിദ്ധരിച്ചു ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് ക്രീസ് വിട്ടത്.
മത്സരത്തിന്റെ നിര്‍ണായക സമയത്താണ് ദക്ഷിണാഫ്രിക്കയ്ക്ക് ഡികോക്കിനെ നഷ്ടമായത്. ഹാഷിം അംല പുറത്തായതിനു ശേഷം ഡി കോക്കും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ചഹല്‍ എറിഞ്ഞ 15-ാം ഓവറില്‍ ഡികോക്ക് സ്വയം ഔട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പുറത്തു പോകുന്നത്.
ഡികോക്കിന്റെ പാഡില്‍ പന്ത് തട്ടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഔട്ട് നല്‍കിയില്ല. പന്ത് ലെഗ് സ്റ്റമ്പിനെ മിസ് ചെയ്തു എന്നായിരുന്നു കാരണം. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ ഡികോക്ക് ക്രീസ് വിടുകയായിരുന്നു. ഇതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

Comments