
തിരുവനന്തപുരം: മട്ടന്നൂര് യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിന്റെ അന്വേഷണ വിവരങ്ങള് ചോരുന്നുവെന്ന് ഗുരുതര ആരോപണവുമായി കണ്ണൂര് എസ്പി. അതേസമയം, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചുവെന്ന് പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കണ്ണൂര് റേഞ്ച് ഐജി മഹിപാല് യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നിലവിലെ അന്വേഷണത്തിന്റെ പുരോഗതി ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന് വിലയിരുത്തി.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര് റെയ്ഡ് ഉള്പ്പെടെയുള്ള വിവരങ്ങള് ചോര്ത്തുന്നുവെന്നത് എസ്പി ഡിജിപി, ഉത്തരമേഖല എഡിജിപി, ഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്. വിവരങ്ങള് ചോര്ത്തുന്ന ഉദ്യോഗസ്ഥര് 'അണ്പ്രഫഷനല്' ആണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇവര്ക്കെതിരെ കര്ശന നടപടിയണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. കണ്ണൂരിലെത്തി അന്വേഷണം നേരിട്ട് വിലയിരുത്തുമെന്നും ബെഹ്റ കൂട്ടിച്ചേര്ത്തു.
ശുഹൈബ് വധത്തിനു പിന്നിലുള്ള പ്രതികളെ ഉടന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന് നിരാഹാര സമരം ആരംഭിച്ചു. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് സെക്രട്ടറിയേറ്റിന് മുന്നില് അനിശ്ചിതകാല ഉപവാസസമരവും തുടങ്ങി. ഈ മാസം 12നാണ് എടയന്നൂരില്വെച്ച് യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. തുടര്ന്ന് കോഴിക്കോട് ഗവ.മെഡിക്കല് കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.







Comments