കഴിഞ്ഞ ഐഎസ്എല്‍ സീസണുകളില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളില്‍ ഒരാളായിരുന്നു അന്റോണിയോ ജര്‍മന്‍. ഈ സീസണില്‍ മാനേജ്‌മെന്റ് ജര്‍മനെ ടീമില്‍ എടുത്തിരുന്നില്ല.
എന്നാല്‍ സീസണില്‍ പ്ലേ ഓഫിനുള്ള നിര്‍ണായക മത്സരങ്ങള്‍ നടക്കുന്നതിനിടെ അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ താരം ജര്‍മന്‍. ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് തിരിച്ചു വരണമെന്നാണ് ജര്‍മന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

തന്നെ ആരെങ്കിലും ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് തിരിച്ചു കൊണ്ടുവരൂ.. എന്ന് ജര്‍മന്‍ ട്വിറ്ററിലൂടെ ആണ് അപേക്ഷിച്ചിരിക്കുന്നത്. നിലവില്‍ ജര്‍മന്‍ ഇംണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ ഹെമല്‍ ഹെംസ്റ്റഡിലാണ് കളിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് മടങ്ങി വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ തന്നെ മാനേജ്‌മെന്റ് ഇതുവരെ സമീപിച്ചിട്ടില്ല എന്ന് ജര്‍മന്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട്പുള്‍ഗ ടീമിലെത്തിയപ്പോഴും പുള്‍ഗയ്‌ക്കൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ജര്‍മന്‍ ട്വീറ്റ് ചെയ്തിരുന്നു.

Comments