
കിംഗ്സ് ഇലവന് പഞ്ചാബ് പുതിയ നായകനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് കിംഗ്സ് ഇലവന് പഞ്ചാബിന്റെ നായകന്. മുന്‍ ഇന്ത്യന്‍ താരവും കിംഗ്സ് ഇലവന് പഞ്ചാബിന്റെ മൈന്ററുമായ വീരേന്ദ്ര സെവാഗാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഐപിഎല്‍ താരലേലത്തില്‍ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ താരമാണ് അശ്വിന്. യുവരാജ് പഞ്ചാബിന്റെ നായകസ്ഥനത്തേക്ക് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.






