
ന്യൂഡല്ഹി: ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായുള്ള കോഹ്ലിയുടെ വളര്ച്ചയില് കണ്ണുംനട്ട് ഇരിക്കുകയാണ് ആരാധകര്. ആക്രമണോത്സുക ശൈലിയില് കളിക്കുന്ന താരത്തിന്റെ നിലപാടുകളും പലപ്പോഴും കടുത്തതാണ്. ലോക വനിതാ ദിനത്തില് കോഹ്ലി നല്കിയ കരുത്തേറിയ സന്ദേശമാണ് വൈറലാകുന്നത്.
സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വാദവുമായാണ് കോഹ്ലി രംഗത്തെത്തിയത്. പുരുഷന്മാരേക്കാള് ലൈംഗീക അതിക്രമങ്ങള്, ഗാര്ഹിക പീഡനം, വിവേചനം എന്നിവയെല്ലാം നേരിടുന്നത് സ്ത്രീകളാണ്. എന്നിട്ടും സ്ത്രീകള് പുരുഷന്മാരേക്കാള് കരുത്തും, വിജയവും ജീവിതത്തില് കാണിക്കുന്നു. അങ്ങനെയെങ്കില് എങ്ങനെയാണ് അവര് പുരുഷന് തുല്യരാകുന്നത്. സ്ത്രീകള് തുല്യരല്ലെന്നും പുരുഷന്മാരേക്കാള് മുകളിലാണെന്നുമായിരുന്നു കോഹ്ലിയുടെ വാദം.

തന്റെ ജീവിതത്തിലെ അസാധാരണ വനിതയെ വെളിപ്പെടുത്തിക്കൊണ്ടാണ് കോഹ്ലി വനിതാ ദിന സന്ദേശം വീഡിയോയിലുടെ പങ്കുവെച്ചത്. നിങ്ങളുടെ ജീവിതത്തിലെ അസാധാരണ വനിതയെന്ന് ടാഗ് ചെയ്യാനും കോഹ്ലി വീഡിയോയില് ആവശ്യപ്പെടുന്നു. ഭാര്യയും, ബോളിവുഡ് നടിയുമായ അനുഷ്ക ശര്മ്മയെ ടാഗു ചെയ്തുകൊണ്ടായിരുന്നു കോഹ്ലിയുടെ വീഡിയോ സന്ദേശം. കോഹ്ലിയുടെ ആവേശകരമായ വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളില് വൈറലാകുകയാണ്.
Tag the extraordinary woman in your life who is #BetterThanEqual @Staywrogn@AnushkaSharma ♥️ pic.twitter.com/NdjNEPYQjD
— Virat Kohli (@imVkohli) March 8, 2018







Comments