
അനേകം തവണ ലോകകപ്പ് നേടിയിട്ടുള്ള ടീമാണെങ്കിലും അര്‍ജന്റീന 1978 ലോകകപ്പ് നേടിയത് ഒത്തുകളി മൂലമാണെന്നും തങ്ങളുടെ ആറു കളിക്കാരെ അര്‍ജന്റീന വിലയ്ക്കെടുത്തെന്നും ആരോപിച്ച് മുന്‍ പെറുവിയന്‍ താരം ജോസ് വലസ്ക്കെസ്. ഇക്കാര്യത്തിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെങ്കിലും അത് നടന്നില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് വാലസ്ക്കസ് പറയുന്നു. 40 വര്‍ഷത്തിന് ശേഷമാണ് വിവാദവുമായി മുന്‍ പെറുവിയന്‍ കളിക്കാരന് രംഗത്തെത്തിയിരിക്കുന്നത്.
ഇതൊരു സത്യമാണെന്നും ഇക്കാര്യം ഉന്നയിച്ച് പുസ്തകങ്ങള്‍ പോലും രചിക്കപ്പെട്ടിട്ടുണ്ടെന്നും വലസ്ക്കസ് പറഞ്ഞു. തെളിവില്ലെന്ന കാരണം പറഞ്ഞ് ഈ യാഥാര്‍ത്ഥ്യം തള്ളിക്കളയാനായില്ല. തന്റെ ആറു ടീമംഗങ്ങള്‍ക്കാണ് അര്‍ജന്റീന കൈക്കൂലി നല്‍കിയത്. റോഡുള്‍ഫോ മാന്‍സോ, റൗള്‍ ഗോറിറ്റി, യുവാന്‍ ജോസ് മുനാണ്ടേ, റാമണ്‍ കൈ്വറോഗ എന്നിവരാണ് ആറില്‍ നാലു പേര്. രണ്ടു പേര് പിന്നീട് പ്രസിദ്ധരായ ഫുട്ബോള്‍ താരങ്ങളായി മാറി എന്നതിനാല്‍ അവരുടെ പേര് പുറത്തു പറയുന്നില്ലെന്നും വലസ്ക്കസ് പറഞ്ഞു.
16 ടീമുകള്‍ മത്സരിച്ച കളിയില്‍ നാലു ടീമുകളായിരുന്ന ഓട്ടത്തില്‍. 1978 ജൂണ്‍ 21 ന് റൊസാരിയോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന ജയിച്ചത് 6-0 നായിരുന്നു. പെറു തോറ്റു കൊടുത്തുകൊണ്ട് അര്‍ജന്റീനയെ കടത്തിവിട്ടു. മുന്‍ മിഡ് ഫീല്‍ഡറും പെറുവിന്റെ കോച്ചുമായ മാര്‍ക്കോസ് കാല്ഡ്രോണ് അക്കാര്യം അറിയാം. നിര്‍ണ്ണായക മത്സരത്തിന് മുമ്പ് ഗോളി കൈ്വറോഗയെ ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തങ്ങള്‍ക്ക് എന്തോ അപകടം മണക്കുന്നുണ്ടെന്ന് വാലസ്ക്കസും മറ്റു അഞ്ചു കളിക്കാരും പരിശീലകനെ സമീപിച്ച് മുന്നറിയിപ്പ് കൊടുത്തു.
ഇക്കാര്യം സമ്മതിച്ച കാല്ഡറോണ് പക്ഷേ പിറ്റേന്ന് അയാളെ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം കൊടുത്തു. എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങുകയും 90 മിനിറ്റ് കളിക്കുകയും ചെയ്തിരുന്ന തന്നെ 2-0 പിന്നില്‍ നില്‍ക്കേ ആദ്യ പകുതിക്ക് ശേഷം അര്‍ജന്റീന പരിശീലകന് തിരിച്ചു വിളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ചറപറ ഗോളുകളും വാങ്ങി. ഈ മത്സരം അന്ന് ഏറെ വിവാദം വിളിച്ചു വരുത്തി. അര്‍ജന്റീനയിലെ പട്ടാള ഭരണകൂടം കളിയുടെ ഫലം അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണം അന്നേ ശക്തമായിരുന്നു. ഇക്കാര്യത്തില്‍ കഥകള്‍ മെനയാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ അര്‍ജന്റീന സ്വര്‍ണ്ണം നേടിയപ്പോള്‍ നെതര്‍ലന്റ് വെള്ളിയും ബ്രസീല്‍ വെങ്കലവും നേടി.
ഇത് ഒത്തുകളിയാണെന്നും പെറുവിന്റെ ഗോളി ജനിച്ചത് അര്‍ജന്റീനയില്‍ ആണെന്നുമാണ് അന്ന് ഒരു ബ്രസീലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പിന് തൊട്ടു മുമ്പ് വരെ പെറുവിനെ അര്‍ജന്റീനയ്ക്ക് തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. തൊട്ടുമുമ്പത്തെ കളിയില്‍ പോലും അര്ജന്്െറനയെ പെറു ലിമയില്‍ വെച്ച 3-1 ന് തോല്‍പ്പിച്ചതായിരുന്നു. ഇരുവരും തമ്മില്‍ അതുവരെയുള്ള കളിഫലം 15-3 എന്നായിരുന്നു. പെറുവാകട്ടെ ആ ലോകകപ്പില്‍ ഉജ്വല ഫോമിലായിരുന്നു. അഞ്ചു കളികളിലൂം കൂടി അവര്‍ വഴങ്ങിയത് വെറും ആറു ഗോളുകളുമായിരുന്നു. നിര്‍ണ്ണായ മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ടുഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു പെറു രണ്ടാം പകുതിയില്‍ നാലു ഗോളാണ് വഴങ്ങിയത്. അതേസമയം തന്നെ അര്‍ജന്റീനയ്ക്ക് ഫൈനലില്‍ കടക്കാന്‍ നാലുഗോള്‍ വിജയം നേടണമായിരുന്നു.
ഈ കളിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ അണിയറയിലുണ്ട്. അര്‍ജന്റീനയ്ക്ക് നാട്ടില്‍ കപ്പുയര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് വഴി പെറുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാതെ ഇരിക്കാനും അര്‍ജന്റീന പെറുവിലേക്ക് അയയ്ക്കാന്‍ വെച്ചിരിക്കുന്ന ധാന്യക്കപ്പല്‍ തടഞ്ഞു വെയ്ക്കാതിരിക്കാനും തോറ്റു കൊടുക്കണമെന്ന് അര്‍ജന്റീനയുടെ ഭരണാധികാരികള്‍ കരാറുണ്ടാക്കിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പെറു ടീമിനെ കോഴകൊടുത്തു മറിച്ചെന്ന് ഒരു കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍ എഴുതിയ പുസ്തകത്തിലും പറയുന്നുണ്ട്.





