കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന് ജഹാന് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഓരോ ദിവസവും ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്. അതേസമയം, ജഹാന് പുറത്തുവിട്ട വാട്സ്ആപ്പ് ചാറ്റ് വ്യാജമാണെന്ന കണ്ടെത്തലും, ഷമിയുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള പ്രതികരണവും, പ്രത്യാരോപണവും കൂടി ഉയര്‍ന്നതോടെ സംഭവം പുതിയ തലത്തിലേക്ക് എത്തി നില്‍ക്കുകയാണ്.
ഷമിക്കെതിരെ ഒത്തുകളി ആരോപണം ഉയര്‍ത്തിയതോടെ ബിസിസിഐ നിയോഗിച്ച സമിതി അന്വേഷണവും ആരംഭിച്ചു. ഭാര്യ ഹസിന് ജഹാന്റെ പരാതിയില്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഢനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസും എടുത്തു അന്വേഷണം മുന്നോട്ടു നീങ്ങുകയാണ്. ഷമിക്കെതിരെ ആരോപണങ്ങള്‍ ആഞ്ഞടിക്കുന്നതിനിടെ ഹസിന് ജഹാന്റെ ആദ്യ വിവാഹത്തിലെ മകള്‍ രംഗത്തുവന്നിരിക്കുകയാണ്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യമായാണ് ജഹാന്റെ മകള്‍ രംഗത്ത് വന്നത്.
നടിയായും, മോഡലായും പേരെടുക്കാനാണ് ഹസിന് ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതെന്നും, ശക്തയായ വനിതയാണ് ഹസിന് എന്നും മകള്‍ പറഞ്ഞു. തുടര്‍ന്ന് ഷമിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. സ്വന്തം മകളെപ്പോലെയാണ് തന്നെയും അനിയത്തിയേയും ഷമി കണ്ടിരുന്നതെന്നാണ് മകളുടെ വെളിപ്പെടുത്തല്‍. ഫെസ്റ്റിവലുകള്‍ വരുമ്പോള്‍ സമ്മാനങ്ങള്‍ നല്‍കുകയും, ഷോപ്പിങ്ങിന് കൊണ്ടുപോകുകയും ചെയ്യാറുണ്ടെന്നും ജഹാന്റെ മകള്‍ പറയുന്നു.
എന്നാല്‍ അലിഷ്ബ എന്ന പേര് വളരെക്കാലമായി കേള്‍ക്കുന്നുവെന്നും. അവരുമായി ബന്ധം പാടില്ലെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നുവെന്നും, ഷമി അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മകള്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ കൊണ്ട് ഷമിയുടെ കരിയര്‍ തകരാന്‍ പാടില്ലെന്നും, ടീമിലും ഉയര്‍ന്ന റാങ്കിലും എത്താന്‍ വളരെയധികം ഷമി കഷ്ടപ്പെട്ടിട്ടുണ്ടെന്നും ജഹാന്റെ മകള്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് കുടുംബത്തില്‍ നിന്ന് വളരെ അധികം പീഡനം നേരിടേണ്ടി വന്നുവെന്ന ആരോപണങ്ങള്‍ സംശയനിഴലിലാക്കുന്നതാണ് ഹസിന്റെ മകളുടെ പ്രതികരണം.

Comments