തിരുവനന്തപുരം : കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തെന്ന് കോടിയേരി വിശദമാക്കി. മദ്യാസക്തി കുറയ്ക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പുതിയ കാര്യം നടപ്പാക്കുന്നു എന്ന തരത്തിലുള്ള പ്രചാരമാണ് രണ്ടു ദിവസമായി കേരളത്തില്‍ നടക്കുന്നതെന്നും ഇത് തെറ്റാണെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ വക്രീകരിക്കുന്നെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും ഒരേ ആശയങ്ങള്‍ പങ്കു വയ്ക്കുന്നവരാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ഉത്തരവ് മറികടന്ന് മദ്യശാലകള്‍ തുറക്കാന്‍ ദേശീയസംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യുകയും പുനര്‍നാമകരണം നടത്തുകയും ചെയ്ത സംസ്ഥാനങ്ങളുണ്ട്. അത്തരത്തില്‍ സുപ്രീംകാടതി വിധിയുടെ അന്തസ്സത്ത ഇല്ലാതാക്കുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.കള്ളുഷാപ്പുകള്‍ അടച്ചതുമൂലം 12,100 തൊഴിലാളികള്‍ക്കാണ് ജോലിയില്ലാതായത്. ബാറുകളും ബിയര്‍പാര്‍ലറുകളും പൂട്ടിയതുമൂലം 7800 തൊഴിലാളികള്‍ക്കും പണിയില്ലാതായി. പരോക്ഷമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ 20,000ഓളം വരുമെന്നും കോടിയേരി വിശദീകരിച്ചു.

Comments