
കൊച്ചി: കലൂര്‍ അന്താരാഷ്ര്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെയുണ്ടായ പ്രതിഷേധങ്ങളില്‍ അഭിപ്രായവുമായി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്തണമെന്ന് ശ്രീശാന്ത് പറഞ്ഞു. കേരളത്തില്‍ ഫുട്ബോള്‍ വളരുന്ന സമയമാണ്. ഐ.എസ്.എല്‍ മല്‍സരങ്ങള്‍ നല്ല രീതിയിലാണ് കൊച്ചിയില്‍ സംഘടിപ്പിച്ചത്. ഭാവിയില്‍ കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ടാകട്ടേയെന്നും ശ്രീശാന്ത് പറഞ്ഞു.
നേരത്തെ ഫുട്ബോള്‍ താരങ്ങളായ ഐഎം വിജയന്, സി.കെ വിനീത്, റിനോ ആന്റോ, ഇയാന്‍ ഹ്യൂം എന്നിവരും കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്താനുളള കെ.സി.എയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ കൊച്ചിയില്‍ നടക്കാന്‍ തീരുമാനിച്ച ഇന്ത്യ-വെസറ്റിന്‍ഡീസ് മത്സര വേദി വീണ്ടും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം സ്പോട്സ് ഹബ്ബ് വേദിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.
കൊച്ചിയിലെ ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് കായിക മന്ത്രി എസി മൊയിയ്തീന് വ്യക്തമാക്കി. ജിസിഡിഎ, കെസിഎ ഭാരവാഹികളോട് സംസാരിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം. തകര്‍ക്കങ്ങള്‍ ഒഴിവാക്കി കായിക മത്സരം നടത്താനാണ് സര്ക്കാന് ശ്രമിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.






