
അഹമ്മദാബാദ് : ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നു വീണു. രാവിലെ 10 മണിയോടെ ആയിരുന്നു വിമാനം തകര്‍ന്നു വീണത്.
പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്നും യാത്ര ആരംഭിച്ച ഉടന്‍ തന്നെയാണ് വിമാനം തകര്‍ന്നു വീണത്. എഞ്ചിന് തകരാറാണ് വിമാനം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.






