
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ ചൊല്ലിയുള്ള തര്‍ക്കം ഇടതു മുന്നണിയില്‍ തുടരുന്നു. മുന്നണിയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെ കൂട്ടണ്ട എന്ന കാനത്തിന്റെ നിലപാടിനെ പിന്തുണച്ച് ഇന്നലെ സിപിഐ കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. മാണി വിഷയത്തില്‍ സിപിഐ-സിപിഎമ്മും രണ്ടു തട്ടിലാണ്.
അതേസമയം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിന്റേതടക്കം എല്ലാവരുടേയും വോട്ട് തങ്ങള്‍ക്ക് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും, കെഎം മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ലെന്നും വൈക്കം വിശ്വന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, മുന്നണി പ്രവേശം എല്ലാവരും കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മാണിയെ മുന്നണിയില്‍ എടുക്കാന്‍ ഏകദേശ ധാരണയായിയെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം സ്വീകരിക്കട്ടെ എന്നായിരുന്നു സിപിഐ നിലപാട്. എന്നാല്‍ മാണിയുമായി ബന്ധം വേണ്ടെന്ന പഴയ നിലപാടില്‍ പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന് ആവര്‍ത്തിച്ചതിനു പിന്നാലെയാണ് ഇന്നലെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
കേരള-കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് രാഷ്ട്രീയപരമായും തിരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ലെന്നാണ് സിപിഐ യുടെ വാദം. പിന്നാലെ മാണി യുഡിഎഫുമായും ബിജെപിയുമായും ചര്‍ച്ചയിലാണെന്നും വിലപേശല്‍ തന്ത്രമാണു പ്രയോഗിക്കുന്നതെന്നും സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.






