
മുഹമ്മദ് ഷമിക്ക് പിന്തുണയുമായി സഹതാരം രോഹിത് ശര്‍മ്മ. കരിയറിലെ ക്ലേശകരമായ സമയത്തിലൂടെ കടന്ന് പോകുന്ന ഷമി വിവാദങ്ങളില്‍ നിന്ന് മുക്തനായി തിരിച്ച് വരട്ടെയെന്ന് രോഹിത് പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാര്‍ഹിക പീഡനക്കേസ് ഉള്‍പ്പെടെ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും ക്ലേശകരമായ അവസ്ഥയിലൂടെ പോകുന്ന ഷമിയെ പിന്തുണച്ച് ഇത് ആദ്യമായാണ് രോഹിത് രംഗത്തെത്തുന്നത്.
ഭാര്യ ഹസിന് ജഹാന് ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ ബൗണ്‍സര്‍ ഷമിയുടെ കരിയറിയെ പ്രതികൂലമായി തന്നെ ബാധിച്ചു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഉയര്‍ന്നത്.
പിന്നാലെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തുകയും ഷമി തെറ്റുകാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് റദ്ദാക്കിയ വേതന കരാര്‍ ബി.സി.സി.ഐ പുനസ്ഥാപിച്ചിരുന്നു.




