
പത്താം ക്ലാസില്‍ നൂറുമേനി വിജയം സ്കൂള്‍ മാനേജ്മെന്റുകളുടെ പരസ്യവാചകമാണ്! എല്‍.കെ.ജിയിലേക്കും ഒന്നാം ക്ലാസിലേക്കും കുഞ്ഞുങ്ങളെ വിടാന്‍ രക്ഷിതാക്കളെ പ്രലോഭിപ്പിക്കുന്ന കച്ചവടതന്ത്രം. എട്ടു വരെ ഓള് പ്രൊമോഷന്, ഫീസ് കിട്ടണമല്ലോ. എന്നാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള വിദ്യാര്‍ഥികള്‍ മാത്രമേ പത്തിലെ പരീക്ഷയ്ക്കിരിക്കൂ. അതുറപ്പാക്കാന്‍ മാനേജ്മെന്റുകള്‍ എന്തും ചെയ്യും. ഒമ്പതാം ക്ലാസില്‍ വെട്ടിനിരത്തും, ഒന്‍പതാം ക്ലാസ് കടത്താം; പത്തില്‍ വേറെ സ്കൂള്‍ നോക്കണമെന്നു ഭീഷണിപ്പെടുത്തും.
സ്കൂളുകളുടെ ഈ കച്ചവട മനസിനു മുന്നിലാണ് കോട്ടയം പാമ്പാടിയില്‍ ഒരു കുഞ്ഞ് തോറ്റുപോയത്; ക്രോസ് റോഡ്സ് സ്കൂളിലെ ബിന്റോ എന്ന പതിനാലു വയസുകാരന്. പത്താം ക്ലാസിലേക്കു പുത്തന്‍ പുസ്തകങ്ങള്‍ വരെ നല്‍കിയതിനു ശേഷമാണു സ്കൂള്‍ അധികൃതര്‍ മാറിച്ചിന്തിച്ചത്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം മുന്‍നിരയിലായിരുന്നെങ്കിലും ബിന്റോ ഒന്‍പതാം ക്ലാസ് രണ്ടാം ടേമില്‍ രണ്ടു വിഷയത്തിനു തോറ്റിരുന്നു. സ്കൂളിന്റെ സല്‍പ്പേരില്‍ കറ വീഴുമെന്നു ഭയന്ന അവര്‍ പിതാവ് ഈപ്പന് വര്‍ഗീസിനെ വിളിച്ചുവരുത്തി.
മകനെ പത്താം ക്ലാസില്‍ ഇരുത്താന്‍ ബുദ്ധിമുട്ടുണ്ടത്രേ. ഒന്‍പതാം ക്ലാസില്‍ തോല്‍പ്പിക്കും, അല്ലെങ്കില്‍ സ്കൂള്‍ മാറിപ്പൊയ്ക്കൊള്ളുക. സി.ബി.എസ്.ഇ. സിലബസില്‍നിന്നു മാറ്റി അവിടെത്തന്നെ കേരള സിലബസിലെ പത്താം €ാസില് ഇരുത്തിക്കൂടേ എന്ന അഭ്യര്‍ഥനയും തള്ളി. പൊതിഞ്ഞ്, നെയിം സ്ലിപ്പ് ഒട്ടിച്ച പുസ്തകങ്ങള്‍ തിരികെ നല്‍കേണ്ടിവന്നു. ഒന്നുകില്‍ തോല്‍വി, അല്ലെങ്കില്‍ ഒന്നു മുതല്‍ ഒന്‍പതു വരെ പഠിച്ച സ്കൂളില്‍ നിന്നു മാറുക. സമ്മര്‍ദം താങ്ങാനാകാതെ ബിന്റോ ജീവിതം അവസാനിപ്പിച്ചു.
പാമ്പാടി ക്രോസ്റോഡ്സ് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി വാഴൂര്‍ 14-ാം െമെല്‍ പൊടിപാറയില്‍ ബിന്റോയെ (14) ശനിയാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. കുട്ടിയെ മനഃപൂര്‍വം പരാജയപ്പെടുത്തിയതാണെന്ന മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചു.
പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ െചെല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനും പോലീസിനും കമ്മിറ്റി നിര്‍ദേശം നല്കി. ബിന്റോ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം പരിശോധിച്ചു ബാലാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ആത്മഹത്യ നടന്ന വീട്ടില്‍ പള്ളിക്കത്തോട് പോലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഇന്നലെ പരിശോധനക്കെത്തി.






