
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റഷ്യന്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. 345 യാത്രക്കാരുമായി തിരിച്ച വിമാനമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ര്ട വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിയറ്റ്നാമിലെ ഫു ക്വാക്കില്‍ നിന്ന് യെക്കറ്റെറിന്ബര്ഗിലേക്ക് യാത്ര തിരിച്ച വിമാനത്തിനാണ് തകരാറ് സംഭവിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടുകൂടി 11-ാം നമ്പര്‍ റണ്‍വേയില്‍ വിമാനം ഇറക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.






