
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഇതു സംബന്ധിച്ച് എംഡി എ ഹേമചന്ദ്രന് സര്‍ക്കുലര്‍ ഇറക്കി. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ സംരക്ഷണം നല്‍കണമെന്ന് കെഎസ്ആര്‍ടിസി പോലീസിനോട് ആവശയപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും നാളെ സര്‍വീസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം ബസ് ഫെഡറേഷന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യാപാരി വ്യവസായ ഏകോപന സമിതിയും വയക്തമാക്കിയിട്ടുണ്ട്.
എസ്സി, എസ്ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.






