
ജെയ്പൂര്‍: മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ബന്‍വാരി ലാല്‍ സിംഗാള്‍. മുസ്ലീങ്ങളെ വീട്ടില്‍ കയറ്റരുതെന്നും എല്ലാത്തരം കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരാണ് മുസ്ലീങ്ങളെന്നും സിംഗാള്‍ പറഞ്ഞു. തന്റെ വീടിന്റേയോ ഓഫീസിന്റേയോ പരിസരത്ത് മുസ്ലീങ്ങളെ കയറ്റുകയോ വോട്ട് ചോദിക്കുകയോ ചെയ്യാറില്ലെന്നും സിംഗാള്‍ കൂട്ടിച്ചേര്‍ത്തു.
മിയോ മുസ്ലീങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാറില്ല. അവരോട് വോട്ട് ചോദിക്കാറുമില്ല. വോട്ട് ചോദിക്കുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ രക്ഷപെടാന്‍ സഹായിക്കും. ഇതുകൊണ്ടാണ് മുസ്ലീങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതെന്നും ബന്‍വാരി ലാല്‍ സിംഗാള്‍ പറഞ്ഞു.
ആല്‍വാര്‍, ഭരത്പൂര്‍ മേഖലകളില്‍ മിയോ മുസ്ലീങ്ങള്‍ പ്രബല വിഭാഗമാണ്. ഇവിടങ്ങളില്‍ ലൗവ് ജിഹാദ് നടത്തുന്നതിന് പ്രത്യേക പാക്കേജ് ലഭിക്കുന്നുണ്ട്. ലൗവ് ജിഹാദ് മുസ്ലീങ്ങളുടെ പാരമ്പര്യമാണെന്നും സിംഗാള്‍ പറഞ്ഞു. കഴിവും ബുദ്ധിയുമുണ്ടെങ്കിലും ഹിന്ദു പെണ്‍കുട്ടികള്‍ മതേതരമായി മിയോ മുസ്ലീങ്ങളെ വിവാഹം ചെയ്യുകയാണ്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഈ പെണ്‍കുട്ടികളെ പുറത്താക്കുകയാണെന്നും സിംഗാള്‍ ആരോപിച്ചു.







Comments