More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത

Authored by ടി.കെ. സുധീഷ്‌ കുമാര്‍ | Last updated: 11 Jul 2026, 11:41 PM | 1 min read

Print

കെ.ജി.എസ്‌ ഗ്രൂപ്പ്‌ നിരവധി കേസുകളിലകപ്പെട്ട്‌ ആറന്മുള വിട്ടു. ഇതാണിപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കാന്‍ ആദ്യസംരംഭകന്‍ ഏബ്രഹാം കലമണ്ണില്‍ ശ്രമിക്കുന്നത്‌. പുതിയ സര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ പദ്ധതിയുമായി മുന്നോട്ടുപോകാനാണ്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ കലമണ്ണിലിന്റെ ശ്രമം.

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത
പത്തനംതിട്ട: ഏറെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാകുന്നു. ആറന്മുള ഏവിയേഷന്‍ മുന്‍ ചെയര്‍മാന്‍ പദ്ധതിപ്രദേശത്തുകൂടി ഡ്രോണ്‍ പറത്തിയതോടെയാണ്‌ പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നത്‌. ഒരിക്കല്‍ ആറന്മുളയില്‍ ചെറിയ വിമാനം ഇറക്കുകയും ഉതൃട്ടാതി ജലമേളയില്‍ പള്ളിയോടങ്ങള്‍ക്കു പുഷ്‌പവൃഷ്‌ടി നടത്തുകയും ചെയ്‌ത മൗണ്ട്‌ സിയോണ്‍ എയര്‍പോര്‍ട്ട്‌ ഉടമ ഏബ്രഹാം കലമണ്ണില്‍ തന്നെയാണ്‌ ഡ്രോണ്‍ സര്‍വേയുമായി എത്തിയത്‌. പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വീണ്ടും വന്നതോടെ സമരപ്രഖ്യാപനവും ഉണ്ടായി.


മൗണ്ട്‌ സിയോണ്‍ എയര്‍പോര്‍ട്ട്‌ എന്ന പേരിലായിരുന്നു പദ്ധതിയുടെ തുടക്കം. പിന്നീടത്‌ ആറന്മുള ഏവിയേഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡിനു കൈമാറി. തുടര്‍ന്നാണ്‌ ചെന്നൈ ആസ്‌ഥാനമായ കെ.ജി.എസ്‌ ഗ്രൂപ്പ്‌ കടന്നുവന്നത്‌. ഇതോടെ വിവാദങ്ങളും സമരങ്ങളും പൊട്ടിപ്പുറപ്പെട്ടു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കൊടിമരം വരെ മാറ്റേണ്ടിവരുമെന്ന പ്രചാരണവും ശക്‌തമായിരുന്നു. പത്തുവര്‍ഷം മുമ്പ്‌ സുപ്രീംകോടതി അനുമതി നിഷേധിച്ചതോടെ പദ്ധതി നിലച്ചു. ഉടമകളായ കെ.ജി.എസ്‌ ഗ്രൂപ്പ്‌ നിരവധി കേസുകളിലകപ്പെട്ട്‌ ആറന്മുള വിടുകയും ചെയ്‌തു. ഇതാണിപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കാന്‍ ആദ്യസംരംഭകന്‍ ഏബ്രഹാം കലമണ്ണില്‍ ശ്രമിക്കുന്നത്‌. പുതിയ സര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ പദ്ധതിയുമായി മുന്നോട്ടുപോകാനാണ്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ കലമണ്ണിലിന്റെ ശ്രമം.


വിശാലമായ ആറന്മുള പുഞ്ചയില്‍ ആദ്യഘട്ടമായി ഡ്രോണ്‍ സര്‍വേ നടന്നു. ഡല്‍ഹി ആസ്‌ഥാനമായ കോണ്‍ൈക്ര ഡിജിറ്റല്‍ എന്ന സ്‌ഥാപനമാണു സര്‍വേ നടത്തിയത്‌. രണ്ടാംഘട്ട സര്‍വേയ്‌ക്കായി അവര്‍ വീണ്ടുമെത്തുമെന്ന്‌ മൗണ്ട്‌ സിയോണ്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഏബ്രഹാം കലമണ്ണില്‍ പറയുന്നുണ്ട്‌. തന്റെ കൈവശം 400 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്നും 1000 ഏക്കര്‍ കൂടി ലഭിച്ചാല്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങാമെന്നുമാണ്‌ അദ്ദേഹത്തിന്റെ വാദം.


വിമാനത്താവള പദ്ധതി സംബന്ധിച്ച പഴയ ഫയലുകള്‍ ശേഖരിക്കുന്ന നടപടികള്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കലക്‌ടറേറ്റില്‍ നടക്കുന്നതായി സൂചനയുണ്ട്‌. ഇതിലൂടെയാണ്‌ വിവാദപ്രദേശത്തെ വസ്‌തുക്കളുടെ സര്‍വേനമ്പറുകള്‍ പഴയ ഉടമക്കു ലഭിച്ചത്‌. അതിനു ശേഷമാണ്‌ സര്‍വേയ്‌ക്ക്‌ ഇറങ്ങിയതെന്നു കരുതുന്നു. പൈതൃക ഗ്രാമമായ ആറന്മുളയിലെ വിശാലമായ വയല്‍ മേഖലയില്‍ വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ 2004 മുതലാണ്‌ ഏബ്രഹാം കലമണ്ണില്‍ നീക്കം ആരംഭിച്ചത്‌.


ടി.കെ. സുധീഷ്‌ കുമാര്‍

Tags

  • aranmula airport project

About Author:

Author photo

ടി.കെ. സുധീഷ്‌ കുമാര്‍

ബന്ധപ്പെട്ട വാർത്തകൾ

ചിരിച്ചും ചിത്രമെടുത്തും   ഭക്തർക്കൊപ്പം മുഖ്യമന്ത്രി

ചിരിച്ചും ചിത്രമെടുത്തും ഭക്തർക്കൊപ്പം മുഖ്യമന്ത്രി

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

photo; instagram

ഒരു നാടിന്റെ മുഴുവൻ "ജാനകിയമ്മ ";താരാട്ടിൽ തുടങ്ങി ചരിത്രമായ സ്വരം