
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക് ഒന്നാം പ്രതിയാകുമെന്ന് വ്യക്തമായ സൂചനകള്‍. കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത ദിപകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ആലുവ റൂറല്‍ എസ്പിയുടെ സ്ക്വാഡിലുള്ള മൂന്നു പോലീസുകാര്‍ക്കു പുറമേ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍വെച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്ന കണ്ടെത്തലാണ് ദീപകിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയും ദീപകിനെതിരെ മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേൃത്വത്തില്‍ ദീപക്കിനെ രാവിലെ മുതല്‍ ആലുവ പോലീസ് €ബില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തത്.
കേസില്‍ അറസ്റ്റിലായ ശെടഗര് ഫോഴ്സിലെ അംഗങ്ങള്‍ ശ്രീജിത്തിനെ കൈമാറിയത് വരാപ്പുഴ എസ്ഐ ദീപക്കിനാണ്. സംഭവദിവസം ദീപക് അവധിയിലായിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥന് ദീപക്കിനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം.ശ്രീജിത് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റു രേഖപ്പെടുത്താനാണ് ദീപക് വന്നത്. ഇക്കാര്യങ്ങള്‍ ദീപക്ക് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസ്റ്റ്മോര്‍ട്ടം രേഖകള്‍ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡാണ് സ്റ്റേഷനില്‍വെച്ചും ശ്രീജിത്തിനു മര്‍ദ്ദനമേറ്റതായി വിശദീകരിച്ചത്. മരണകാരണം സ്റ്റേഷനു പുറത്തുവെച്ചുണ്ടായ മര്ദ്ദനമാണെങ്കിലും സ്റ്റേഷനിലും മര്‍ദ്ദനമേറ്റതു ശ്രീജിത്തിന്റെ നില ഗുരുതരമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പോലീസുകാരുടെ ജാമ്യപേക്ഷ പറവൂര്‍ കോടതി ഇന്നു പരിഗണിക്കും.






