
കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്.ടി.എഫ്) സംഘത്തെ കൂടുതല്‍ കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തല്‍. ആര്.ടി.എഫുകാര്‍ വാഹനത്തിലെത്തി മര്‍ദിച്ചുവെന്ന് ശ്രീജിത്തിന്റെ സഹോദരന് പറഞ്ഞു.
ആര്‍ടിഎഫുകാരാണ് ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനില്‍ എത്തിച്ചത്. എസ് ജിഎസ് ദീപക്കിനെ കൂടാതെ മറ്റ് പോലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്നും സജിത്ത് പറയുന്നു. തറയില്‍ വീണു കിടന്ന ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ വരാപ്പുഴ എസ്ഐ പല തവണ ചവിട്ടിയെന്ന് സജിത്ത് മുന്‍പ് പറഞ്ഞിരുന്നു.
വരാപ്പുഴ സ്റ്റേഷനില്‍ വച്ച് എസ്ഐ ദീപക് എല്ലാവരെയും മര്‍ദ്ദിച്ചുവെന്ന് സജിത്ത് ആരോപിച്ചിരുന്നു. അതിനിടെ വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ജയിലിലായിരുന്ന സജിത്ത് ഉള്‍പ്പെടെയുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.
വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനൊപ്പം പോലീസ് പിടികൂടിയ ശ്രീജിത്തിന്റെ സഹോദരന് സജിത്ത്, കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നിതിന്‍, ഗോപന്, വിനു എന്നിവരുള്‍പ്പെടെ ഒന്‍പതുപേരാണ് ആലുവ സബ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയത്. ശനിയാഴ്ച എറണാറുകുളം അഡീഷണല്‍ സെഷന്‍സ് കോടി ഇവര്‍ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും ഇപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവരില്‍ എട്ടുപേരും പ്രതികളല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.






