
തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേരന്. അന്വേഷണം തീരും മുന്‍പേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തില്‍ മൃതദേഹം തിരക്കിട്ട് ദഹിപ്പിക്കരുതെന്ന് കുമ്മനം പറഞ്ഞു.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് അവരുടെ ഭര്‍ത്താവ് ഉന്നയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ബന്ധുക്കളുടെ സംശയം നീക്കിയ ശേഷം മാത്രമേ മൃതദേഹം ദഹിപ്പിക്കാവൂ എന്നും കുമ്മനം ആവശ്യപ്പെട്ടു. മൃതദേഹം സംസ്കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കുഴിച്ചിടുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.
ഇന്ന് വൈകിട്ട് മൂന്നു മണിയ്ക്ക് ലിഗയുടെ മൃതദേഹം ദഹിപ്പിക്കാനാണ് തീരുമാനം.






