കൊച്ചി: സംസ്ഥാനത്തെ ജഡ്ജി നിയമനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജി നിയമനം കുടുംബക്കാര്യമല്ല. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാല്‍ പാഷ കുറ്റപ്പെടുത്തി. ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന കെമാല്‍ പാഷ തന്റെ യാത്രയയപ്പ് സമ്മേളനത്തിലാണ് തുറന്നടിച്ചത്.
ജഡ്ജിമാരുടെ ബന്ധുക്കളാണ് നിലവില്‍ കൊളീജിയം ശിപാര്‍ശ ചെയ്ത പട്ടികയിലുള്ളത്. വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളിലേക്ക് പോകരുതെന്നും കെമാല്‍ പാഷ പറഞ്ഞു. ജഡ്ജി നിയമനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ജസ്റ്റിസ് കെമാല്‍ പാഷ വിമര്‍ശനം പരസ്യമായി പ്രകടിപ്പിച്ചത്.
നീതിയുടെ ക്ഷേത്രമാണ് കോടതികള്‍. കോടതിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ചില സമീപകാല സംഭവങ്ങള്‍ കോടതിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ചില ബാഹ്യശക്തികള്‍ വിധി ന്യായത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും കെമാല്‍ പാഷ കുറ്റപ്പെടുത്തി.






