
ചെങ്ങന്നുര്‍: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂരില്‍ വന്‍ ഭൂരിപക്ഷം േനടി എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. എല്ലാ പഞ്ചായത്തുകളിലും ശക്തമായ േമല്െെക്ക േനടിയായിരുന്നു സജി െചറിയാെന്റ വിജയം. യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ശക്തമായ സ്വാധീനമുള്ള െചങ്ങന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫ് സ്വാധീനം െചലുത്തി.
എതിര് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പുലിയൂര് പഞ്ചായത്തിലും കേരളാകോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരിലും യുഡിഎഫ് കേന്ദ്രമായ ചെങ്ങന്നുര്‍ നഗരസഭയിലും സജി ചെറിയാന് മുന്നിലെത്തി. ജന്മനാടായ മുളക്കുഴ പഞ്ചായത്തില്‍ വന്‍ ഭൂരിപക്ഷമാണ് സജി െചറിയാന്‍ കിട്ടിയത്. 3000 ലധികം വോട്ടിന്റെ ഭൂരിപക്ഷം അവിടെ തന്നെ കിട്ടി. കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് ബിജെപിയ്ക്കും പിന്നിലായി.
2006 ല്‍ പി സി വിഷ്ണുനാഥിേനാട് 5000 േവാട്ടുകള്ക്ക പരാജയെപ്പട്ട സജി െചറിയാന്‍ ശക്തമായ തിരിച്ചുവരവിനാണ് െചങ്ങന്നൂര്‍ അവസരം നലകിയത്. വന്‍ സ്വീകരണം നല്കുന്ന തിരക്കിലാണ് എല്‍ഡിഎഫ് ്രപവര്‍ത്തകര്‍. വിജയാഹ്ളാദവും തുടങ്ങിക്കഴിഞ്ഞു.






