
തൃശൂര്‍: താന്‍ നല്കിയ വധശിക്ഷകളെയോര്ത്ത് കുറ്റബോധമൊന്നുമില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ദൈവം കൊടുത്ത ജീവന് എടുക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ടോ എന്നതൊന്നും നോക്കാന്‍ ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
പ്രായം ചെല്ലുമ്പോള്‍ തന്റെ അഭിപ്രായത്തിലും ചിലപ്പോള്‍ വ്യത്യാസം വരാം. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ശിക്ഷ വിധിക്കാന്‍ കഴിയാത്തവര്‍ ഭരണഘടനയ്ക്കും സത്യപ്രതിജ്ഞയ്ക്കും എതിരാണ്. സമൂഹത്തിലേക്കു തിരിച്ചയ്ക്കപ്പെടാന് അര്‍ഹതയില്ലാത്തവരെ നമ്മള് തീറ്റിപ്പോറ്റേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതി കിട്ടുന്നില്ല എന്ന തോന്നല്‍ വന്നാല്‍ ഈ സ്ഥാപനത്തിനു നിലനില്‍പ്പില്ല. അതുകൊണ്ടാണു കോടതി ചിലരുടെ കുടുംബസ്വത്തല്ല എന്നു പറയേണ്ടി വന്നതെന്നും കെമാല്‍ പാഷ പറഞ്ഞു.






