കോഴിക്കോട്: കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ കാറിന് തീപിടിച്ച് റിട്ടയേര്‍ഡ് അധ്യാപകന് മരിച്ചു. കക്കട്ടില്‍ മണിയൂര്‍താഴ നാണുമാസ്റ്ററാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലാണ് സംഭവം. ഡോക്ടറെ കാണുന്നതിന് രാവിലെ വീട്ടില്‍ നിന്നും പോകുമ്പോഴാണ് അപകടമുണ്ടായത്.
മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാറിന് എങ്ങിനെയാണ് തീപിടിച്ചത് എന്ന് വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീകത്തിയതിന്റെ യഥാര്‍ത്ഥ കാരണം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമെ വ്യക്തമാക്കാനാകു എന്ന് പോലീസ് വ്യക്തമാക്കി.
ചീക്കോന്ന് എഎംഎല്‍പി സ്കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററാണ് നാണു മാസ്റ്റര്‍.






