
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന മെസിക്കും റൊണാള്‍ഡോയ്ക്കും പിന്നാലെ മൂന്നാമത്തെ താരമായ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിക്ക് അഭിനന്ദനപ്രവാഹം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ലിവര്‍പൂള്‍ ടോട്ടനം ഉള്‍പ്പെടെ വമ്പന്‍ ക്ലബുകളാണ് ഛേത്രിക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുന്നത്.
ലാലിഗയുടെ ഔദ്യോഗിക് ഫെയ്സ്ബുക്ക് പേജിലും ഇന്ത്യന്‍ നായകന് സ്റ്റാറായിക്കഴിഞ്ഞു. നാലു കോടിയിലധികം ആരാധകരുള്ള ലാലിഗയുടെ പേജിലാണ് ഛേത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ നിലവിലുള്ളവരില്‍ ഏറ്റവും അധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് ഇതിഹാസങ്ങള്‍ക്കു തൊട്ടു പിന്നിലായി ഛേത്രി എത്തിയത്. റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും പിന്നിലായി ഇന്ത്യയില്‍ നിന്നൊരു ഗോള്‍ സ്കോറര്‍ എന്നാണര് ഛേത്രിയെ ലാലിഗ വിശേഷിപ്പിച്ചിരിക്കുന്നത്. ഛേത്രിയുടെ ഗോള്‍നേട്ടത്തിന്റെ ചിത്രം സഹിതമാണ് ലാലിഗ പട്ടിക ഉള്‍പ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.




